കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'10% വോട്ട് കുറയേണ്ട യുഡിഎഫിന് 3 ലക്ഷം വോട്ട് കൂടി'; ഹസ്സന് ജയരാജന്‍റെ മറുപടി,മേജര്‍ ഓപ്പറേഷന്‍ വേണം

Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിന് മറുപടിയുമായി സിപിഎം നേതാവ് എംവി ജയരാജന്‍. രാജയത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ ഇക്കൂട്ടർ തയ്യാറാവുന്നില്ല എന്നാണ് കോൺഗ്രസ് നേതൃയോഗത്തിൽ നടന്ന ചർച്ചകളും യുഡിഎഫ് കൺവീനർ അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നതെന്നാ​ണ് എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

കൊറോണ നിയന്ത്രണങ്ങള്‍ കാരണം ആളൊഴിഞ്ഞ് പള്ളികള്‍: ചെറിയ പെരുന്നാള്‍ ദിനത്തിലെ കാഴ്ചകള്‍

കോൺഗ്രസ് മാറ്റേണ്ടത് നയങ്ങളും പ്രവർത്തനശൈലിയുമാണ്. അതിന് മേജർ ഓപ്പറേഷൻ തന്നെ വേണം. ലാടവൈദ്യം പോരായെന്നും അദ്ദേഹം കുറിക്കുന്നു. എംവി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

ജനവിധി

ജനവിധി

ദുരന്തകാലത്തെ ജനവിധി യുഡിഎഫിനെ ദുരന്തത്തിലാക്കി
=====================
'ദുരന്തകാലത്തെ ജനവിധി' എന്നത് യുഡിഎഫ് കൺവീനർ എം.എം. ഹസ്സന്റെ മെയ് 13ലെ മാതൃഭൂമി ലേഖനത്തിന്റെ തലക്കെട്ടാണ്. 'യുഡിഎഫിനെ ദുരന്തത്തിലാക്കി' എന്നത് ഈ ലേഖകന്റെ പ്രതികരണവും. പരാജയത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ ഇക്കൂട്ടർ തയ്യാറാവുന്നില്ല എന്നാണ് കോൺഗ്രസ് നേതൃയോഗത്തിൽ നടന്ന ചർച്ചകളും യുഡിഎഫ് കൺവീനർ അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

യുഡിഎഫ് ഇനി എഴുന്നേല്‍ക്കരുത്, പതനം പൂര്‍ണ്ണമാക്കാന്‍ പിണറായി; മന്ത്രിസഭാ രൂപീകരണത്തിലും തന്ത്രംയുഡിഎഫ് ഇനി എഴുന്നേല്‍ക്കരുത്, പതനം പൂര്‍ണ്ണമാക്കാന്‍ പിണറായി; മന്ത്രിസഭാ രൂപീകരണത്തിലും തന്ത്രം

മികച്ച സര്‍ക്കാര്‍

മികച്ച സര്‍ക്കാര്‍

എൽഡിഎഫ് ഭരണത്തിൽ അഴിമതിയും അക്രമവുമാണെന്ന കണ്ടെത്തൽ യുഡിഎഫിന്റേതാണ്. അത് പ്രചരിപ്പിക്കാൻ ചില മാധ്യമങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ ഈ പ്രചരണം തിരസ്‌കരിച്ചു. എൽഡിഎഫ് സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് സ്വന്തം അനുഭവത്തിലൂടെ ജനങ്ങൾ തിരിച്ചറിഞ്ഞു.

വോട്ടിലെ കൂടുതല്‍

വോട്ടിലെ കൂടുതല്‍

പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ രക്ഷകരാണ് സർക്കാർ എന്നതിനാൽ എൽഡിഎഫിനെ ജനങ്ങൾ ഹൃദയത്തിലേറ്റി. ഇതാണ് സത്യം. മാതൃഭൂമി ലേഖനത്തിൽ ഹസ്സൻ പറയുന്നത് പരാജയ കാരണം ജനങ്ങളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയണമെന്നാണ്. കേരള കോൺഗ്രസ് എം, എൽജെഡി എന്നീ പാർട്ടികൾ എൽഡിഎഫിൽ ചേർന്നതോടെ യുഡിഎഫിന് 10 ശതമാനം വോട്ട് കുറയേണ്ടതായിരുന്നുവെന്നും അങ്ങനെ ഉണ്ടായില്ലെന്നും 3 ലക്ഷത്തിലധികം വോട്ടുകൾ വർദ്ധിച്ചു എന്നുമാണ് കൺവീനർ 'സമഗ്രപഠനം' നടത്തി മാതൃഭൂമിയിലൂടെ അവതരിപ്പിക്കുന്നത്.

മുല്ലപ്പള്ളിയെ പുറത്താക്കണം

മുല്ലപ്പള്ളിയെ പുറത്താക്കണം

കാണ്ടാമൃഗത്തെക്കാൾ ചർമ്മബലമുള്ളവർക്ക് മാത്രമേ ഇത്തരത്തിൽ പറയാൻ കഴിയൂ. സംഘടനാപരമായ വീഴ്ചകളെക്കുറിച്ച് ലേഖനത്തിൽ വിവരിക്കുന്നു. ലക്ഷ്യം തന്റെ എതിർഗ്രൂപ്പിലേക്ക് ചേക്കേറിയ കെപിസിസി പ്രസിഡന്റിനെ പുറത്താക്കാനാണെന്ന് വ്യക്തം. ഉമ്മൻചാണ്ടി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന കാര്യം ലേഖനത്തിൽ ബോധപൂർവ്വം വിസ്മരിച്ചു.

മാർക്‌സിസ്റ്റ് വിരോധം

മാർക്‌സിസ്റ്റ് വിരോധം

കോൺഗ്രസ് മാറ്റേണ്ടത് നയങ്ങളും പ്രവർത്തനശൈലിയുമാണ്. അതിന് മേജർ ഓപ്പറേഷൻ തന്നെ വേണം. ലാടവൈദ്യം പോര. അന്ധമായ മാർക്‌സിസ്റ്റ് വിരോധവും പിണറായി വിരോധവും അവസാനിപ്പിക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ? മതേതരത്വ സംരക്ഷണം എന്നത് ഭംഗിവാക്കായി കരുതുന്ന നിലപാട് കോൺഗ്രസ് ഉപേക്ഷിക്കുമോ?

സന്ധിചെയ്യുന്ന നിലപാട്

സന്ധിചെയ്യുന്ന നിലപാട്

ആർഎസ്എസ് അജണ്ടയായ രാമക്ഷേത്ര നിർമാണവും ശബരിമലയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണെന്ന് കരുതി അതിന്റെ പിന്നാലെ പോകുന്നത് ഉപേക്ഷിക്കുമോ? നെഹ്‌റു പോലും സ്വീകരിക്കാത്ത വർഗീയതയോട് സന്ധിചെയ്യുന്ന നിലപാട് ഉപേക്ഷിക്കുമോ? മതേതരത്വം സംരക്ഷിക്കണമെങ്കിൽ മൃദുഹിന്ദുത്വവും വെള്ളിശിലയുമായുള്ള അയോധ്യാജാഥയും ശരണംവിളിയുമായുള്ള യാത്രയും ഒഴിവാക്കണം.

സ്വന്തം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കണ്ട് ഞെട്ടി യുഡിഎഫ്: തകര്‍ന്നടിഞ്ഞ പ്രതീക്ഷസ്വന്തം പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കണ്ട് ഞെട്ടി യുഡിഎഫ്: തകര്‍ന്നടിഞ്ഞ പ്രതീക്ഷ

Recommended Video

cmsvideo
KB Ganesh Kumar may included in 2nd Pinarayi cabinet
ഉറച്ച് നിലപാട് വേണം

ഉറച്ച് നിലപാട് വേണം

ജനാധിപത്യത്തിന് അർത്ഥമുണ്ടാവണമെങ്കിൽ നൂറോളം കോൺഗ്രസ് എം.എൽ.എ.മാരെ വിലക്കെടുത്ത് ഏഴ് സംസ്ഥാനങ്ങളിലെ ഭരണം പണാധിപത്യത്തിലൂടെ കോൺഗ്രസ്സിൽ നിന്നും പിടിച്ചെടുത്ത ബിജെപിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കണം. കേരളത്തിൽ ക്രിമിനൽ പ്രതിപക്ഷമാകാതെ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കണം. അതിനൊക്കെ കോൺഗ്രസ് പാർട്ടിക്ക്, യുഡിഎഫിന് കഴിയുമോ?

വര്‍ഷിനി സൗന്ദര്‍രാജന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
CPM leader MV Jayarajan responds to UDF convener MM Hasan's election review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X