പര്‍ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുത്; വിവാദ പ്രസ്താവനയുമായി എംവി ജയരാജന്
കണ്ണൂര്‍: വിവാദ പ്രസ്താവനയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. പര്‍ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വരിയില്‍ നില്ക്കുമ്പോള് തന്നെ മുഖപടം മാറ്റണമെന്നും ജയരാജന് പറഞ്ഞു. ഇങ്ങനെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നും ജയരാജന് പറഞ്ഞു.

കള്ളവോട്ട് വിവാദമാകുകയും റീ പോളിങ് നടക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. കാസര്‍ഗോഡ്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തിയിരുന്നു. സിപിഎം, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജന്റെ വിവാദ പ്രസ്താവന.
പര്‍ദ ധരിച്ച് പോളിങ് ബൂത്തിലെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്. വോട്ട് ചെയ്യാന്‍ വേണ്ടി വരി നില്ക്കുമ്പോള് തന്നെ മുഖപടം മാറ്റണം. മുഖം ക്യാമറയ്ക്ക് മുമ്പില്‍ വ്യക്തമാകുന്ന തരത്തിലായിരിക്കണം സ്ത്രീകള്‍ വരി നില്‍ക്കേണ്ടത്. ഇങ്ങനെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറുണ്ടോ എന്നും ജയരാജന് ചോദിച്ചു. മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ തടയണമെന്ന നേരത്തെ ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
സാധാരണ പര്‍ദയും നിഖാബും ധരിച്ച് വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ പോളിങ് ഓഫീസര്‍ മുമ്പാകെ മുഖപടം മാറ്റാറുണ്ട്. വോട്ട് ചെയ്യാന്‍ വരി നില്ക്കുമ്പോള് മുഖം മറയ്ക്കുമെങ്കിലും ഓഫീസര്‍ക്ക് മുമ്പില്‍ ഒപ്പിടുന്ന വേളയില്‍ മുഖം വെളിവാക്കാറുണ്ട്. എന്നാല്‍ ജയരാജന് പറയുന്നത് വരി നില്ക്കുമ്പോള് തന്നെ മുഖം വെളിവാക്കണം എന്നാണ്. വരും ദിവസങ്ങളില്‍ ജയരാജന്റെ പ്രസ്താവന കൂടുതല്‍ ചര്ച്ചയായേക്കാം.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications