Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊലിപ്പുറമേയുള്ള ചികിത്സയും കുത്തുവാക്കെന്ന മരുന്നും മാത്രമാണിപ്പോൾ കോൺഗ്രസിന് നൽകുന്നത്: ജയരാജന്‍

കണ്ണൂര്‍: കോൺഗ്രസിന്റെ തകർച്ചയ്ക്ക് അടിസ്ഥാന കാരണം ആഗോളവൽക്കരണ നയവും വർഗീയതയുമായുള്ള സന്ധിയുമാണെന്ന സത്യം എന്തുകൊണ്ട് കെ പി ഉണ്ണികൃഷ്ണൻ വിസ്മരിച്ചെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. മുന്‍ എംപി കൂടിയായ കെ പി ഉണ്ണികൃഷ്ണൻ മാതൃഭൂമിയില്‍ എഴുതിയ ലേഖനം വിശകലനം ചെയ്തുകൊണ്ടായിരുന്നു എംവി ജയരാജന്‍റെ ചോദ്യം. തൊലിപ്പുറമേയുള്ള ചികിത്സയും കുത്തുവാക്കെന്ന മരുന്നും മാത്രമാണിപ്പോൾ കോൺഗ്രസിന് നൽകുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എംവി ജയരാജന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോൺഗ്രസിന്റെ ഗ്രൂപ്പിസമെന്ന ഉരുൾപൊട്ടൽ പണ്ടേ ഉണ്ടായിരുന്നു എന്നാണ് കെ. പി. ഉണ്ണികൃഷ്ണൻ മാതൃഭൂമിയിലൂടെ വ്യക്തമാക്കിയത്. താൻ ജീവിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രമല്ല കോൺഗ്രസിന്റെ സമകാലീന അവസ്ഥയിൽ പരിതപിക്കുന്നവർക്ക് ഊർജ്ജം പകരാൻ കൂടിയായിരുന്നു മുൻ കോൺഗ്രസ്‌ നേതാവായ കെ. പി. ഉണ്ണികൃഷ്ണന്റെ ആ ലേഖനം. തിരിച്ചടിയിൽനിന്നും അതിജീവനം ഉണ്ടാകുമെന്ന തത്വവും പുതിയ നേതൃത്വത്തെ ഓർമപ്പെടുത്തുകയാണ് ചെയ്യുന്നത്. കോൺഗ്രസിന്റെ തകർച്ചയ്ക്ക് അടിസ്ഥാന കാരണം ആഗോളവൽക്കരണ നയവും വർഗീയതയുമായുള്ള സന്ധിയുമാണെന്ന സത്യം എന്തുകൊണ്ട് കെ. പി. ഉണ്ണികൃഷ്ണൻ വിസ്മരിച്ചു.

mv jayrajan

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

Recommended Video

cmsvideo
    കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

    തൊലിപ്പുറമേയുള്ള ചികിത്സയും കുത്തുവാക്കെന്ന മരുന്നും മാത്രമാണിപ്പോൾ കോൺഗ്രസിന് നൽകുന്നത്. KPCC അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ "ചിരിക്കുന്നവർ സ്നേഹിതരല്ലെന്നും അവർ തന്നെ വഞ്ചിക്കുകയാണ് ചെയ്തത് എന്ന് " വരെയുള്ള രമേശ്‌ ചെന്നിത്തലയുടെ പ്രയോഗവും, " അത് തനിക്ക് നേരത്തെ മനസിലായെന്ന " കെ. മുരളീധരന്റെ കമെന്റും, "ബിജെപി - സിപിഐഎം സഖ്യത്തെക്കുറിച്ചു താൻ പറഞ്ഞപ്പോൾ ഒരു നേതാവും പിന്തുണച്ചില്ലെന്ന " മുല്ലപ്പള്ളിയുടെ സങ്കടം പറച്ചിലും കേൾക്കേണ്ടി വന്ന ഗതികേട് കോൺഗ്രസിനുണ്ടായി.

    കരയുന്നവരുടെ എണ്ണം കോൺഗ്രസിൽ കൂടി വരികയാണ്. ചിരിക്കുന്നവരുടെ എണ്ണം കുറയുകയുമാണ്. ഈ ദുർഗതിക്ക് അടിസ്ഥാന കാരണം കോൺഗ്രസിന്റെ ജനവിരുദ്ധ നയമാണെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുമോ?

    തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+