Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാവേലി രാഷ്ട്രം അല്ല വാമനരാഷ്ട്രമാണ് ആർഎസ്എസ് ലക്ഷ്യം';നടൻ ദേവന് മറുപടിയുമായി എംവി ജയരാജൻ

തിരുവനന്തപുരം; മാവേലിനാട്‌ പുന:സൃഷ്ടിക്കാൻ ബി ജെ പിക്കേ കഴിയൂ എന്ന ദേവന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എംവി ജയരാജൻ.
ബഹുഭൂരിപക്ഷത്തേയും ദാരിദ്ര്യക്കയത്തിലേക്ക്‌ വീഴ്ത്തി കോർപ്പറേറ്റുകളെ വളർത്തുന്നതല്ല മാവേലിനാട്‌ സങ്കൽപ്പം. ഉള്ളവൻ-ഇല്ലാത്തവൻ അന്തരമില്ലാതാക്കി, ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കങ്ങളേതുമില്ലാതെ സകലരും സമന്മാരായി മനുഷ്യരായി ജീവിക്കുന്നതാണ്‌ മാവേലിനാട്‌. അവിടെ മനുഷ്യർക്ക്‌ മാത്രമല്ല സകല ജീവജാലങ്ങൾക്കും സ്ഥാനമുണ്ടെന്ന് ജയരാജൻ പറഞ്ഞു. അത്‌ നടപ്പാകുന്നത്‌ പിണറായി സർക്കാർ കാലത്താണെന്നത്‌ പത്രവായന ശീലമുള്ളവർക്കെല്ലാം അറിയുന്നതല്ലേയെന്നും ഫേ്ബുക്കിൽ അദ്ദേഹം ചോദിച്ചു.പോസ്റ്റ് വായിക്കാം

ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

ദേവന്‌ അറിയാതിരിക്കുമോ..?

ദേവന്‌ അറിയാതിരിക്കുമോ..?

ദേവൻ്റെ സ്വപ്നമല്ല സംഘപരിവാർ നടപ്പാക്കുന്നത്.
മാവേലി രാഷ്ട്രം അല്ല വാമനരാഷ്ട്രമാണ് ആർഎസ്എസ് ലക്ഷ്യം
മാവേലിനാട്‌ പുന:സൃഷ്ടിക്കാൻ ബി ജെ പിക്കേ കഴിയൂ എന്ന ദേവന്റെ പ്രസ്താവന തെരഞ്ഞെടുപ്പ്‌ തിരക്കിലും ചിരിക്കാനുള്ള വക നൽകി എന്നുപറയാം. വാമനജയന്തിയാണ്‌ നടത്തേണ്ടതെന്ന് ശഠിച്ച ബി ജെ പി തീരുമാനം ശ്രീ ദേവന്‌ അറിയാത്തതാകുമോ..? മാവേലിനാട്‌ = സമത്വം = സോഷ്യലിസം. ഇന്ത്യൻ ഭരണഘടന സോഷ്യലിസം വിഭാവനം ചെയ്യുന്നുണ്ട്‌ എന്നതെങ്കിലും ശ്രീ ദേവന്‌ അറിയാതിരിക്കുമോ..?

 ദേവൻ കാണാതത്ത് കൊണ്ടാകാം

ദേവൻ കാണാതത്ത് കൊണ്ടാകാം

ഉള്ളവൻ- ഇല്ലാത്തവൻ അന്തരം ഇല്ലാതാക്കണം എന്ന് രാഷ്ട്രപതി ശ്രീ രാംനാഥ്‌ കോവിന്ദ്‌ പാർലമെന്റിൽ നയപ്രഖ്യാപന പ്രസംഗമായി സൂചിപ്പിച്ചിരുന്നു. പാർലമെന്റിൽ രാഷ്ട്രപതി നേരിട്ടെത്തിപ്പറഞ്ഞ ഇക്കാര്യം നടപ്പാക്കാൻ രണ്ടാം മോദി സർക്കാർ അധിക്കാരമേറ്റിട്ടും ബി ജെ പി തയ്യാറായിട്ടില്ല എന്നത്‌ ചിലപ്പോൾ സിനിമാ തിരക്കിനിടെ ശ്രീ ദേവൻ കാണാത്തത്‌ കൊണ്ടാകാം. അല്ലെങ്കിൽ പിന്നെ അദ്ദേഹത്തിന്‌ സമകാലിക ഇന്ത്യൻ സാഹചര്യത്തെക്കുറിച്ച്‌ ധാരണയില്ലെന്ന് കരുതേണ്ടിവരും.
നാടിന്റെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങൾപോലും സ്വകാര്യ കുത്തകകൾക്ക്‌ മോദി സർക്കാർ തീറെഴുതുന്നതാണ്‌ സമകലിക ഇന്ത്യൻ കാഴ്ച. സകല സാധനങ്ങളുടേയും വിലക്കയറ്റം നിരന്തരമാക്കി ഇന്ധനവില കുത്തനെ തുടർച്ചയായി വർദ്ധിപ്പിക്കുന്നത്‌, ഇന്ധനവില നിയന്ത്രണാധികാരം സർക്കാരിൽ നിന്നുമാറ്റി സ്വകാര്യ കുത്തകകൾക്ക്‌ യഥേഷ്ടം തീരുമാനിക്കാൻ അധികാരം നൽകിയതുകൊണ്ടാണെന്നത്‌ സ്കൂൾ കുട്ടികൾക്ക്‌ പോലും അറിയാവുന്നതാണ്‌.

അത്രയെങ്കിലും ബി ജെ പി ആദ്യം ചെയ്യട്ടെ

അത്രയെങ്കിലും ബി ജെ പി ആദ്യം ചെയ്യട്ടെ

പെട്രോൾ വില ലിറ്ററിന്‌ 50 രൂപയാക്കുമെന്ന മോദി സർക്കാർ വാഗ്ദാനമെങ്കിലും ഒന്ന് നടപ്പാക്കാൻ ദേവൻ ആത്മാർത്ഥമായി പറയുമോ..? ബി ജെ പിക്ക്‌ ഒപ്പമുള്ളയാൾ എന്നനിലയിൽ ഇന്ധനവില തിരികെ സർക്കാരിൽ നിക്ഷിപ്തമാക്കി ലിറ്ററിന്‌ 50 രൂപയാക്കി ഒന്ന് കാണിക്കുമോ..? ജനങ്ങൾക്കുവേണ്ടി അത്രയെങ്കിലും ബി ജെ പി ആദ്യം ചെയ്യട്ടെ..! മോദി ഭരണത്തിൽ പുറത്തുവന്ന പട്ടിണി രാഷ്ട്രങ്ങളുടെ പട്ടിക സംബന്ധിച്ച്‌ ശ്രീ ദേവന്‌ അറിയുമോ..? ലോകത്താകെയുള്ള കണക്കാണത്‌. ഇന്ത്യയുടെ സ്ഥാനം പാകിസ്ഥാനും ഏഷ്യൻ രാഷ്ട്രങ്ങൾക്കും എന്തിന്‌, ലോകത്തെ വിശപ്പിന്റെ തലസ്ഥാനമായി കരുതിപ്പൊന്ന എത്യോപ്യയ്ക്കും പിറകിലാണിപ്പോൾ. മാവേലിരാഷ്ട്രമെന്നാൽ ഇതൊക്കെയാണെന്നാണ്‌ ശ്രീ ദേവൻ മനസ്സിലാക്കിയതെങ്കിൽ ആ രാഷ്ട്രീയ വിദ്യാഭ്യാസം പരിശോധിക്കപ്പെടേണ്ടതാണെന്നേ പറയുന്നുള്ളൂ.

പ്രകീർത്തിക്കപ്പെട്ടതല്ലേ

പ്രകീർത്തിക്കപ്പെട്ടതല്ലേ

ബഹുഭൂരിപക്ഷത്തേയും ദാരിദ്ര്യക്കയത്തിലേക്ക്‌ വീഴ്ത്തി കോർപ്പറേറ്റുകളെ വളർത്തുന്നതല്ല മാവേലിനാട്‌ സങ്കൽപ്പം. ഉള്ളവൻ-ഇല്ലാത്തവൻ അന്തരമില്ലാതാക്കി, ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കങ്ങളേതുമില്ലാതെ സകലരും സമന്മാരായി മനുഷ്യരായി ജീവിക്കുന്നതാണ്‌ മാവേലിനാട്‌. അവിടെ മനുഷ്യർക്ക്‌ മാത്രമല്ല സകല ജീവജാലങ്ങൾക്കും സ്ഥാനമുണ്ട്‌. അത്‌ നടപ്പാകുന്നത്‌ പിണറായി സർക്കാർ കാലത്താണെന്നത്‌ പത്രവായന ശീലമുള്ളവർക്കെല്ലാം അറിയുന്നതല്ലേ. ഈ കോവിഡ്‌ കാലത്ത്‌ ആരും പട്ടിണിയാകരുതെന്ന പിണറായി സർക്കാർ തീരുമാനം നടപ്പാക്കിയത്‌ നമ്മൾ കണ്ടതല്ലേ. ഭക്ഷ്യകിറ്റുകൾ ഇപ്പോഴും തുടരുകയല്ലേ. ലോക്ക്ഡൗൺ ഘട്ടത്തിൽ പക്ഷി-മൃഗാദികൾപോലും പട്ടിണിയാവരുതെന്ന പിണറായി സർക്കാർ തീരുമാനം ഏവരാലും പ്രകീർത്തിക്കപ്പെട്ടതല്ലേ.

മനസിലാക്കിയിട്ടില്ല

മനസിലാക്കിയിട്ടില്ല

നിപ്പ, ഓഖി, പ്രളയക്കെടുതി, മഴക്കെടുതി, ഒടുവിൽ കോവിഡും... പ്രതിസന്ധികളുടെ കുത്തൊഴുക്കുണ്ടായിട്ടും വികസനമുന്നേറ്റത്തിൽ ലോകത്തോട്‌ മത്സരിക്കുന്ന കേരളം പിണറായി സർക്കാർ സൃഷ്ടിച്ചത്‌ ശ്രീ ദേവൻ മനസ്സിലാക്കിയിട്ടില്ലേ..! സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകളൊക്കെ ഇപ്പോൾ അന്താരാഷ്ട്ര നിലവാരത്തിലാണ്‌. സർക്കാർ സ്കൂകൂളുകളിൽ 6 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ്‌ പുതുതായി മറ്റ്‌ സ്കൂളുകളിൽ നിന്നും മാറിവന്നത്‌ എന്നത്‌ അറിയുമോ ശ്രീ ദേവന്‌..? സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികൾ പിണറായി സർക്കാർ നേതൃത്വത്തിൽ ഉന്നതനിലവാരത്തിലേക്ക്‌ ഉയർത്തിയത്‌ മനസ്സിലാക്കിയിട്ടുണ്ടോ..? സർക്കാർ ആശുപത്രികൾ വഴി കോവിഡ്‌ ചികിത്സയും കോവിഡ്‌ രോഗികൾക്കുള്ള ഭക്ഷണവും വരെ പൂർണ്ണമായും സൗജന്യമാക്കിയ ഇന്ത്യയിലെ സംസ്ഥാനം കേരളമാണെന്നതെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ അല്ലെ..!?
വീടില്ലാത്ത 2 ലക്ഷത്തിലേറെ പാവപ്പെട്ടവർക്ക്‌ വീട്‌ നിർമ്മിച്ചുനൽകിയ എൽ. ഡി. എഫ്‌ സർക്കാർ നടപടി അറിയുമോ..? പൊതുമേഖലാ സ്ഥാപനം വഴി ഇലക്ട്രിക്ക്‌ വാഹനങ്ങൾ നിർമ്മിച്ച കേരളാ സർക്കാർ നടപടി രാജ്യാന്തര മേഖലകളിലും അംഗീകരിക്കപ്പെട്ടു. കുത്തകകൾക്ക്‌ കീഴ്പ്പെട്ട്‌ ഭരിക്കുന്ന കെന്ദ്ര ബി ജെ പിസർക്കാരല്ല, കേരളസർക്കാരാണ്‌ മാവേലിനാട്‌ യാഥാർത്ഥ്യമാക്കുന്നത്‌ എന്നത്‌ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ തയ്യാറായാൽ അങ്ങേയ്ക്കും മനസ്സിലാകുമെന്നത്‌ തീർച്ചയാണ്‌. ഹരിതകേരളാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന പച്ചത്തുരുത്ത്‌ പദ്ധതി ചെറുവനങ്ങൾക്കൊപ്പം ജീവജാലങ്ങളുടെ ആവാസ വ്യവസ്ത കൂടി സംരക്ഷിക്കുന്ന ഭാവിയിലേക്ക്‌ കൂടി വേണ്ടിയുള്ള വലിയ പദ്ധതികളിൽ ചിലത്‌ മാത്രമാണെന്നതും അങ്ങ്‌ മനസ്സിലാക്കണം.

സാധാരണക്കാരുടെ വികസനം സാധ്യമാവണം

സാധാരണക്കാരുടെ വികസനം സാധ്യമാവണം

അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനമാണ്‌ പിണറായി സർക്കാർ നടപ്പാക്കിയത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ നൽകിയ അറുന്നൂറോളം വാഗ്ദാനങ്ങളത്രയും നടപ്പാക്കിയ മാതൃകാപരമായ ചരിത്രമാണ്‌ പിണറായി സർക്കാരിന്റേത്‌. മോദി സർക്കാരിന്റേതോ..? ജനങ്ങളെയാകെ ബാധിക്കുന്ന ഇന്ധനവിലയുടെ കാര്യത്തിലെങ്കിലും വാഗ്ദാനം പാലിക്കാൻ ബി ജെ പിക്ക്‌ സാധിച്ചോ..? ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനങ്ങളത്രയും നടപ്പാക്കുകയും പുതുതായി വേറേയും വികസനപ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയ പിണറായി സർക്കാരാണോ, അതല്ല 50 രൂപയ്ക്ക്‌ ഒരു ലിറ്റർ പെട്രോൾ എന്ന ജനങ്ങൾക്ക്‌ നൽകിയ വാഗ്ദാനം പോലും നടപ്പാക്കാൻ കഴിയാത്ത ബി ജെ പി സർക്കാരാണോ മികച്ചത്‌..?
ശ്രീ ദേവൻ, അങ്ങ്‌ പറഞ്ഞ മാവേലിനാട്‌ യാഥാർത്ഥ്യമാവാൻ കോർപ്പറേറ്റുകളുടെയല്ല, സാധാരണക്കാരുടെ വികസനം സാധ്യമാവണം എന്നതെങ്കിലും അങ്ങ്‌ അംഗീകരിക്കുമെന്ന് കരുതുന്നു.

നാടന്‍ പെണ്‍കൊടിയായി നടി അതുല്യ രവി: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+