Get Updates
Get notified of breaking news, exclusive insights, and must-see stories!

100 ചോദ്യങ്ങള്‍ക്ക് വേണ്ട, ഈ 10 ചോദ്യങ്ങള്‍ക്കെങ്കിലും മോദിക്ക് മറുപടിയുണ്ടോയെന്ന് എംവി ജയരാജന്‍

ഡി വൈ എഫ് ഐ ഉന്നയിച്ച 100 ചോദ്യങ്ങള്‍ക്ക് പുറമെ പ്രധാനമന്ത്രിയോട് 10 ചോദ്യങ്ങളുമായി സി പി എം നേതാവ് എംവി ജയരാജന്‍. കേരളത്തില്‍ വന്ന പ്രധാനമന്ത്രി ഡി വൈ എഫ് ഐ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വാർത്താസമ്മേളനങ്ങൾക്ക് മുന്നിൽ നിന്നെന്നപോലെ, രാഷ്ട്രത്തിന് മുന്നിലെ സുപ്രധാന വിഷയങ്ങളിൽ നിന്നും ഒളിച്ചോടിയ മോദിയെയാണ് കേരളം കണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംവി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മോദി ഭരണത്തിൽ, അച്ചാദിൻ അകലെയാണ്

=====================

ഡി വൈ എഫ് ഐ നടത്തിയ 'Young India Ask the PM ' പരിപാടിയിൽ, രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാനമായ 100 ചോദ്യങ്ങളാണ് യുവജനങ്ങൾ പ്രധാനമന്ത്രിയോട് ചോദിച്ചത്. കേരളത്തിലെത്തിയ ശ്രീ നരേന്ദ്ര മോദി ഇതിന് മറുപടി പറയാൻ തയ്യാറാകും എന്നാണ് കരുതിയത്. എന്നാൽ, വാർത്താസമ്മേളനങ്ങൾക്ക് മുന്നിൽ നിന്നെന്നപോലെ, രാഷ്ട്രത്തിന് മുന്നിലെ സുപ്രധാന വിഷയങ്ങളിൽ നിന്നും ഒളിച്ചോടിയ മോദിയെയാണ് കേരളം കണ്ടത്. എന്നാപ്പിന്നെ, 100 പോട്ടെ, ഒരു പത്ത് ചോദ്യങ്ങൾക്കെങ്കിലും മറുപടിയുണ്ടാകുമോ മോഡിക്ക്..!?

 bjp

1) ആഗോള പട്ടിണി സൂചികയിൽ, മോഡി ഭരണത്തിൽ, ഇന്ത്യ എന്തുകൊണ്ട് നൂറ്റിയേഴാം സ്ഥാനത്തേക്ക് കൂപ്പുകുത്തി..? ലോകത്തെ വിശപ്പുരാഷ്ട്രങ്ങളുടെ തലസ്ഥാനമായി കരുതിപ്പോന്ന എത്തിയോപ്യ പോലും ഇന്ത്യയെക്കാൾ മുന്നേറിയപ്പോൾ എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രം നാണക്കേടിലേക്ക് വീണുപോയത്; ആരാണ് ഉത്തരവാദി..?

2) പാവങ്ങൾ അന്തിയുറങ്ങുന്ന കൂരകൾ ചേർന്നുനിൽക്കുന്ന ചേരികൾ, പൊതുകാഴ്ചകളിൽ നിന്നും മറയ്ക്കാൻ മതിലുപണിയുന്നതാണോ വികസനം..? അല്ല, ആ തുകകൂടി ചെലവഴിച്ച്, അവർക്ക് അടച്ചുറപ്പുള്ള വീട് പണിയുന്നതാണോ വികസനം..!? കേരളത്തിലെ പിണറായി സർക്കാർ ചെയ്തതുപോലെ, അടച്ചുറപ്പുള്ള വീടില്ലാത്ത പാവങ്ങൾക്ക് വീട് നിർമിച്ചു നൽകാൻ, വികസനം പറയുന്ന മോഡി സർക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ല..?

3) വിലക്കയറ്റം ജനങ്ങൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണിന്ന്. തുടരെത്തുടരേയുള്ള വിലക്കയത്തിന്റെ യഥാർത്ഥ കാരണം ഇന്ധനവില നിയന്ത്രണാധികാരം സർക്കാർ കയ്യൊഴിഞ്ഞതാണെന്നത് എല്ലാവർക്കും അറിയുന്നതാണ്. ഇന്ധനവില നിയന്ത്രിക്കുന്നത് തിരികെ സർക്കാറിൽ നിക്ഷിപ്തമാക്കി, ജനങ്ങൾക്കുവേണ്ടി തീരുമാനമെടുക്കാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറാകുമോ..?

4) മോഡി അധികാരത്തിൽ വന്നാൽ, പെട്രോൾ 50 രൂപ നിരക്കിൽ ലഭിക്കുമെന്ന ജനങ്ങളോട് നൽകിയ വാഗ്ദാനം, അധികാരത്തിലെത്തി 9 വർഷമായിട്ടും നിറവേറ്റാൻ സാധിക്കാത്തത് എന്തുകൊണ്ട്..? ബിജെപി യ്ക്കും മോദിസർക്കാരിനും വാഗ്ദാനം എന്നത് ജനങ്ങളെ വഞ്ചിക്കാനുള്ള ഉപാധിയാണോ..? പാചകവാതക വിലയോ..? ജനജീവിതം ദുസ്സഹമാക്കി കുത്തനെ കൂടുകയാണല്ലോ. സബ്‌സിഡി ബാങ്കുവഴിയാക്കി അതിപ്പോൾ നൽകാതെ സമർത്ഥമായി ജനങ്ങളെ മോഡി സർക്കാർ പറ്റിച്ചില്ലേ..?

5 - എ) രാഷ്ട്രത്തിന്റെ സ്വത്തായ പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കാൻപോലും കഴിയാത്ത കഴിവുകേടിന്റെ പേരായി മോഡി സർക്കാർ മാറി എന്നതല്ലേ വസ്തുത..? അല്ലെങ്കിൽ, ചുളു വിലയ്ക്ക് സ്വകാര്യ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയ സർക്കാർ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തിരികെ സർക്കാർ സ്ഥാപനങ്ങളാക്കി മാറ്റാൻ ഉറച്ചൊരു തീരുമാനമെടുക്കാൻ മോഡി സർക്കാർ തയ്യാറാകുമോ..?

ബി) രാജ്യത്തിന്റെ സ്വത്തുക്കൾ കോർപ്പറേറ്റ് ഭീമന്മാർക്ക് കൊഴുക്കാനായി തുച്ഛവിലയ്ക്ക് തീറെഴുതുന്നതിനെ രാജ്യദ്രോഹ പ്രവൃത്തി എന്നല്ലേ പറയേണ്ടത്..? രാഷ്ട്രവിരുദ്ധ പ്രവൃത്തി അവസാനിപ്പിക്കാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറാകുമോ..?

modi

6 ) എ ) കേന്ദ്ര പെൻഷൻ എന്നാണ് പേരെങ്കിലും, ഈ പെൻഷൻ തുകയുടെ 80 ശതമാനത്തിലേറെ വഹിക്കുന്നത് സംസ്ഥാന സർക്കാരാണെന്നത് വലിയ ചർച്ചയായതാണ്. 20 ശതമാനത്തോളം വരുന്ന കേന്ദ്രവിഹിതവും നേരത്തെ, സംസ്ഥാന സർക്കാർ തന്നെയാണ് വഹിച്ചുപോന്നിരുന്നത്. ആ ഇനത്തിൽ നൽകിയ തുക കേന്ദ്രസർക്കാർ, സംസ്ഥാനത്തിന് നല്കാനുമുണ്ട്. ഇനിമുതൽ കേന്ദ്രം അനുവദിക്കുന്ന തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുമെന്ന് അറിയിച്ചെങ്കിലും ആ തുക ഇത്തവണ ലഭ്യമായിട്ടില്ല എന്നാണ് പുറത്തുവന്ന വാർത്ത. ആയത് അടിയന്തിരമായി അനുവദിക്കുമോ..?

ബി) 50 ലക്ഷത്തിലേറെപ്പേർക്ക് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷനുകൾ നല്കിവരുമ്പോൾ, അതിൽ 4.7 ലക്ഷം പേർക്ക് മാത്രമാണ് കേന്ദ്ര പെൻഷൻ ലഭിക്കുന്നത്. ഈ കേന്ദ്ര പെൻഷനിലെ ഏറെക്കുറെ പൂർണമായുള്ള തുക സംസ്ഥാനം നൽകിയിട്ടും, ബാങ്കിൽ നേരിട്ട് നൽകുമെന്ന് പറഞ്ഞ ബാക്കിത്തുക നൽകാൻ പോലും കേന്ദ്രസർക്കാരിന് കഴിയാത്തത് എന്തുകൊണ്ടാണ്..?

7) കേരളത്തിലെ റെയിൽവേ വികസനത്തിന്റെ ഭാഗമായി, കേന്ദ്ര സർക്കാർ ഉറപ്പുനൽകിയ പാലക്കാട് സോണും റെയിൽവേ കോച്ച് ഫാക്ടറിയും നഷ്ടമാക്കിയത് , കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ വ്യക്തതയല്ലേ..? റെയിൽവെയ്ക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന കേരളത്തിൽ, പാതയിരട്ടിപ്പിക്കൽ ഉൾപ്പടെയുള്ള വികസനം സാധ്യമാക്കാത്തതുകൊണ്ടല്ലേ , വൈകിയാണെങ്കിലും ഇവിടെ അനുവദിച്ച വന്ദേഭാരത് ട്രെയിൻ, വേഗംകുറച്ച് ഓടിക്കേണ്ടി വരുന്നത്..?

8 ) 2018 - 2022 കാലയളവിൽ തൊഴിലില്ലായ്മ കാരണം 25231 യുവജനങ്ങൾ ആത്മഹത്യ ചെയ്തു എന്നാണ്, നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത് . 2014 ലെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വാഗ്ദാനം ചെയ്ത പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ എന്നതും പാലിക്കാൻ തയ്യാറാകാത്തത് യുവജനങ്ങളോടുള്ള മോദിസർക്കാരിന്റെ വഞ്ചനയല്ലേ..?

9) വിദ്യാഭ്യാസ , സ്ത്രീ ശാക്തീകരണ നടപടികൾ ഫലത്തിൽ പരസ്യവാചകങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നത് എന്തുകൊണ്ടാണ്..? 2022 ലെ 145 രാഷ്ട്രങ്ങളുള്ള ആഗോള ലിംഗ അസമത്വ റിപ്പോർട്ടിൽ, നമ്മുടെ ഇന്ത്യയ്ക്ക് 136-മത് സ്ഥാനമാണുള്ളത്. രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളേയും വിവേചനത്തേയും തടയാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത്..?

കേരളത്തിലേത് പോലെ, രാജ്യത്താകെ, ജാതി-മത-വർണ-വർഗ-ലിംഗ ഭേദമെന്യേ എല്ലാവരും ഹയർസെക്കന്ററി തലം വരെ സ്‌കൂളുകളിൽ പോകുന്നത് നിർബന്ധമാക്കി, സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം നിർബന്ധിതമാക്കാൻ, അത് ഓരോ നാട്ടിലേയും സംസ്‌കാരമായി വളർത്തിയെടുക്കാൻ നടപടി സ്വീകരിക്കുമോ..?

10) ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമതായി എത്തി നിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ, എല്ലാവിഭാഗം ജനങ്ങളേയും അംഗീകരിച്ച്, മതനിരപേക്ഷ- ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുമെന്ന് കരുതാൻ കഴിയുമോ..?

അതിസമ്പന്നർക്ക് നൽകിയ ലക്ഷക്കണക്കിന് കോടിയുടെ നികുതിയിളവ് തിരിച്ചുപിടിച്ചും, ഇനി കോർപ്പറേറ്റുകൾക്ക് ഇത്തരം ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് ഉറച്ച നിലപാട് വ്യക്തമാക്കിയും, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വികസനം സാധ്യമാക്കാനുള്ള ആർജ്ജവം മോദി സർക്കാർ കാണിക്കുമോ..?
ജനജീവിതം ദുരിതത്തിലേക്ക് തള്ളിവീഴ്ത്തിയ ബിജെപിക്കും കേന്ദ്ര സർക്കാരിനും ഈ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരമുണ്ടാകുമോ..?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+