കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റിന്റെ പേരില്‍ വ്യാജ വാര്‍ത്ത, കോണ്‍ഗ്രസുകാര്‍ക്കെതിരെ നിയമനടപടിയുമായി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: തന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍ അറിയിച്ചു. ഏഷ്യാനെറ്റിന്റെ ലോഗോയും പേരും ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് ജയരാജന്‍ നിയമനടപടിക്കൊരുങ്ങുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പോജിലൂടെയാണ് ജയരാജന്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി ദീപം തെളിയിച്ചത് പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന് പി ജയരാജന്‍ പറഞ്ഞെന്ന വ്യാജ പോസ്റ്റര്‍ ഉണ്ടാക്കിയാണ് ഒരു കൂട്ടര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് പ്രചരിപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിന് പിന്നിലുണ്ടെന്നും പി ജയരാജന്‍ ആരോപിക്കുന്നു. പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

കൊറോണയ്ക്ക് പിന്നില്‍ ചൈന, കാരണം വെറ്റ് മാര്‍ക്കറ്റ്, ഇന്ത്യയില്‍ രോഷം, സര്‍വേ ഫലം ഇങ്ങനെകൊറോണയ്ക്ക് പിന്നില്‍ ചൈന, കാരണം വെറ്റ് മാര്‍ക്കറ്റ്, ഇന്ത്യയില്‍ രോഷം, സര്‍വേ ഫലം ഇങ്ങനെ

 pjayarajan

അല്‍പനേരം മുന്‍പാണ് എന്റെ ഫോട്ടോ വെച്ചുകൊണ്ട് ഏഷ്യാനെറ്റ് ചാനലിന്റെ ലോഗോ ഉള്‍പ്പടെ ഉപയോഗിച്ച് കൊണ്ട് ഒരു വ്യാജ പോസ്റ്റര്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.മുഖ്യമന്ത്രി സ:പിണറായിക്കെതിരായി ഞാന്‍ പ്രതികരിച്ചു എന്ന നിലയിലാണ് പോസ്റ്റര്‍.

കൊവിഡ് 19: അമേരിക്കയോട് സഹായത്തിന് കൈ നീട്ടില്ലെന്ന് ഇറാൻ, ഉപരോധത്തിൽ ഞെരുങ്ങി രാജ്യം!കൊവിഡ് 19: അമേരിക്കയോട് സഹായത്തിന് കൈ നീട്ടില്ലെന്ന് ഇറാൻ, ഉപരോധത്തിൽ ഞെരുങ്ങി രാജ്യം!

ഈ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചപ്പോള്‍ മനസിലാകുന്നത് ഇത് ഒരു കോണ്‍ഗ്രസ്സ് ഐടി സെല്‍ പ്രോഡക്ട് ആണെന്നാണ്.ഇതിന് നേതൃത്വം നല്‍കിയ ഒരാള്‍ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അരുണ്‍ ശിവനന്ദനാണ്.ഇപി ഖാദര്‍ കുഞ്ഞു,അഹ്മദ് ജെസിന്‍ ,സാനു ഫോര്‍ട്ടലാന്‍ഡര്‍,ആന്റണി മെബോണ്‍,കെപികെ മുഹമ്മദ് എന്നീ എഫ്ബി ഐഡികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

ഐക്യദീപത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഹിള മോര്‍ച്ച നേതാവ്; ഒടുവില്‍ മാപ്പ് ഐക്യദീപത്തില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് മഹിള മോര്‍ച്ച നേതാവ്; ഒടുവില്‍ മാപ്പ്

കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയായി കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും. ഇത്തരം വ്യാജ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച് ആനന്ദം കൊള്ളൂന്നവരുടെ രാഷ്ട്രീയ നിലവാര തകര്‍ച്ചയാണ് കാണുന്നത്.ഇത്തരക്കാരോട് 'ഹാ കഷ്ടം' എന്നല്ലാതെ മറ്റെന്ത് പറയാന്‍.

ഇന്ത്യ മലേറിയ മരുന്ന് നല്‍കണം, ഇല്ലെങ്കില്‍.... ട്രംപിന്റെ ഭീഷണി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെഇന്ത്യ മലേറിയ മരുന്ന് നല്‍കണം, ഇല്ലെങ്കില്‍.... ട്രംപിന്റെ ഭീഷണി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

അമേരിക്കയെ ഞെട്ടിച്ച് മിന്നലാക്രമണം; എണ്ണ കേന്ദ്രത്തിലേക്ക് കുതിച്ചെത്തി അഞ്ച് മിസൈലുകള്‍അമേരിക്കയെ ഞെട്ടിച്ച് മിന്നലാക്രമണം; എണ്ണ കേന്ദ്രത്തിലേക്ക് കുതിച്ചെത്തി അഞ്ച് മിസൈലുകള്‍

English summary
CPM Leader P Jayarajan Take Leagal Action Against Congress Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X