കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രമേശ് ചെന്നിത്തല ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയാണോ?'; വിമര്‍ശിച്ച് പി രാജീവ്

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജിവ്. യഥാര്‍ത്ഥത്തില്‍ രമേശ് ചെന്നിത്തല ഇപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തന്നെയാണോയെന്ന് പി രാജീവ് പരിഹസിച്ചു.

രമേശ് ചെന്നിത്തലയുടെ ഇന്നത്തെ പത്രസമ്മേളനത്തിനെതിരെയായിരുന്നു രാജീവ് രംഗത്തെത്തിയത്. ഹത്രസ് സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ വീട്ടുതടങ്കലില്‍ വെക്കുന്ന സംഭവം വരെയുണ്ടായി. എന്നാല്‍ സിപിഎമ്മിനെതരെ അലറി വിളിക്കുന്നതല്ലാതെ രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ലെന്ന് രാജീവ് പറയുന്നു. പി രാജിവിന്റെ കുറിപ്പ് ഇപ്രകാരമാണ്.

p rajeev

'ചെന്നിത്തലയുടെ ഇന്നത്തെ പത്രസമ്മേളനം ടിവിയില്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സ്‌ക്രീനില്‍ ഒഴുകി കൊണ്ടിരിക്കുന്ന വാര്‍ത്ത നോക്കി. കോണ്‍ഗ്രസ്സിന്റെ യു പി പ്രദേശ് കമ്മിറ്റി അധ്യക്ഷനെ വീട്ടുതടങ്കിലാക്കിയെന്ന് എഴുതി കാണിക്കുന്നു . ഹാത്രസിലേക്ക് രാഹുല്‍ ഗാന്ധി യാത്ര പുറപ്പെടുന്നു എന്നും പോലീസ് തടയുമെന്നും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന പാര്‍ലമെണ്ടറി ചുമതല നിര്‍വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം , ഇതു സംബന്ധിച്ച് ഒരു വാക്കെങ്കിലും പറയാതെ അവസാനിപ്പിക്കുന്നത് കണ്ട് ആരും അമ്പരന്നു പോകും. രാഹുല്‍ ഗാന്ധിയെ വരെ തള്ളി നിലത്തിട്ട ബി ജെ പി ഭരണത്തെ സംബന്ധിച്ച് ഒരു വാക്കെങ്കിലും മര്‍മ്മരം പോലെയെങ്കിലും പറയാന്‍, സി പി ഐമ്മിനെതിരെ അലറി വിളിക്കുന്നതിനിടയില്‍ ചെന്നിത്തലക്ക് കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ തന്നെയാണോ ഇപ്പോഴും ചെന്നിത്തല തുടരുന്നത്.'

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം ഐ ഫോണ്‍ വാങ്ങി നല്‍കിയെന്ന് യൂണിടാക്കിന്റെ സത്യവാങ്മൂലത്തെ ക്കുറിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. ഐ ഫോണ്‍ വാങ്ങിച്ച മൂന്ന് പേരിലൊരാള്‍ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്റ് പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എംപി രാജീവനാണ് കിട്ടിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്, 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 22 കൊവിഡ് മരണം സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്, 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 22 കൊവിഡ് മരണം

ഹത്രാസിൽ യോഗിയെ പ്രതിരോധിക്കാനിറങ്ങി സ്മൃതി ഇറാനി, ഉന്നം രാഹുൽ ഗാന്ധിയും കോൺഗ്രസുംഹത്രാസിൽ യോഗിയെ പ്രതിരോധിക്കാനിറങ്ങി സ്മൃതി ഇറാനി, ഉന്നം രാഹുൽ ഗാന്ധിയും കോൺഗ്രസും

English summary
CPM Leader P Rajeev against KPCC President ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X