കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം; ദേശാഭിമാനി ജീവനക്കാരനെ തള്ളി പി രാജീവ്

Google Oneindia Malayalam News

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ട ദേശാഭിമാനി പ്രവര്‍ത്തകനെ തള്ളി സിപിഎം നേതാവ് പി രാജീവ്. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ലെന്നും ഇത് സംബന്ധിച്ച് വ്യക്തിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

മനോരമ ന്യൂസ് മാധ്യമ പ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരേയും എഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തകന്‍ കെജി കമലേഷിനെതിരേയുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത്.

p rajeev

'ദേശാഭിമാനിയില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളുടെ വ്യക്തിപരമായ ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല. ദേശാഭിമാനിയുടെ പേജില്‍ നിന്നല്ലെങ്കില്‍ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരില്‍ നിന്നും ഇത്തരം പ്രവണതകള്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് സമീപനം. ഇതു സബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവര്‍ ചോദിച്ചിട്ടുണ്ട്.
രാഷ്ട്രീയമായ വിമര്‍ശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോര്‍ഫിങ്ങുകളും നിര്‍മ്മിത കഥകളും വഴി പാര്‍ടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികള്‍ നടത്തുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങള്‍ തള്ളിപ്പറയുന്നു.' എന്ന് പി രാജീവ് പറഞ്ഞു.

Recommended Video

cmsvideo
mammootty praises rescue workers in karipur and pettimudi | Oneindia Malayalam

വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് കേളര പത്ര പ്രവര്‍ത്തക യൂണിയനും ആവശ്യപ്പെട്ടു.

മാധ്യമവിമര്‍ശനം എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കലല്ല. ചോദ്യങ്ങളിലും, അവതരണത്തിലും വിമര്‍ശനമാകാം, വ്യക്തികളെ വൃത്തികേടുകളും തെറിയും വിളിച്ചുപറഞ്ഞ് അവഹേളിക്കുന്നത് അസഹിഷ്ണുതയാണ്, ബുള്ളിയിംഗാണ്, നിന്ദ്യമാണ്.അന്യന്റെ ശബ്ദം സംഗീതം പോലെ കേള്‍ക്കുന്നത് ഇങ്ങനെയല്ല, എന്നായിരുന്നു ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാര്‍ പ്രതികരിച്ചത്.

 'മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്, ഇതിലൊന്നും തളരില്ല' 'മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത്, ഇതിലൊന്നും തളരില്ല'

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ്, 956 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, 7 കൊവിഡ് മരണങ്ങൾ കൂടിസംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ്, 956 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, 7 കൊവിഡ് മരണങ്ങൾ കൂടി

സച്ചിന്‍ പൈലറ്റിന് 2 ആവശ്യങ്ങള്‍, രാഹുലിന് സമ്മതം, നാടകമൊരുക്കിയത് 3 നേതാക്കള്‍, ഗെലോട്ടറിയാതെ!!സച്ചിന്‍ പൈലറ്റിന് 2 ആവശ്യങ്ങള്‍, രാഹുലിന് സമ്മതം, നാടകമൊരുക്കിയത് 3 നേതാക്കള്‍, ഗെലോട്ടറിയാതെ!!

English summary
CPM Leader P Rajeev slams deshabhimani worker on cyber bullying against journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X