കാര്‍ ബ്രേക്കിട്ടു; മുഖം മുന്‍സീറ്റില്‍ ഇടിച്ച് പിണറായി വിജയന് പരിക്ക്
കൊല്‍ക്കത്ത: കാര്‍ പെട്ടന്ന് ബ്രേക്കിട്ടതിനെത്തുടര്‍ന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പരിക്ക്. വളരെ നിസാരമായ പരിക്കാണ് അദ്ദേഹത്തിനേറ്റത്. സിപിഎം പഌനത്തിന് മുന്നോടിയായ കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ കാറില്‍ യാത്ര ചെയ്യവെയാണ് പരിക്കേറ്റത്.
പിണറായി വിജയന്‍ സഞ്ചരിച്ച കാറിന് കുറുകെ ആരോ ചാടിയപ്പോള്‍ ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ബ്രേക്ക് ചവിട്ടിയതിന്റെ ആഘാതത്തില്‍ പിണറായിയുടെ മുഖം വാഹനത്തിന്റെ ഉള്‍ഭാഗത്ത് തട്ടിയാണ് അപകടമുണ്ടായത്.

അദ്ദേഹത്തിന്റെ കണ്ണട മൂക്കിന്റെ ഇടത് ഭാഗത്ത് അമര്‍ന്നു. ഇതേ തുടര്‍ന്നാണ് നിസരാമായി പരിക്കേറ്റത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് അദ്ദേഹം റാലിയില്‍ പങ്കെടുക്കുകയും ചെയ്തു.












Click it and Unblock the Notifications