ശരീരം മുഴുവൻ സ്വർണ്ണാഭരണം കൊണ്ടു മൂടുന്നത് നിയമം മൂലം നിരോധിക്കണം: പികെ ശ്രീമതി
കണ്ണൂർ: സ്ത്രീധന വ്യവസ്ഥയ്ക്ക് എതിരെ പ്രതികരണവുമായി സിപിഎം നേതാവ് പികെ ശ്രീമതി. വിസ്മയയുടേത് പോലൊരു ദുരന്തം ഇനി കേരളത്തിൽ ആവർത്തിക്കാൻ പാടില്ലെന്ന് പികെ ശ്രീമതി പ്രതികരിച്ചു. ശരീരം മുഴുവൻ സ്വർണ്ണാഭരണം കൊണ്ടു മൂടുന്നത് നിയമം മൂലം നിരോധിക്കണം എന്നും പികെ ശ്രീമതി ആവശ്യപ്പെട്ടു.
പികെ ശ്രീമതിയുടെ പ്രതികരണം: ' മാറ്റണം മനോഭാവം സ്ത്രീകളോട്. ഇനി ഒരു വിസ്മയ ഉണ്ടാവാതിരിക്കാൻ. സ്ത്രീ ഒരു വിൽപന ചരക്കോ? ആകരുത് ,ഈ പരിഷ്കൃത സമൂഹത്തിൽ. മാറ്റണം ഈ ദുഷിച്ച നിലപാടുകൾ. ശരീരം മുഴുവൻ സ്വർണ്ണാഭരണം കൊണ്ടു മൂടുന്നത് നിയമം മൂലം നിരോധിക്കണം . ഒരു ദിവസത്തേക്കായി മാത്രം ധരിക്കുന്ന ഈ ആഭരണങ്ങൾ പിന്നെ വെളിച്ചം കാണാറില്ല എന്ന് ഓർക്കണം.

ഭൂമി കൈവശം വെക്കാനുള്ള നിയമം നാം പാസാക്കിയതു പോലെ ആഭരണം വാങ്ങുന്നതിനും ധരിക്കുന്നതിനും പരിധി നിശ്ചയിക്കാനും കഴിയണം. സ്വർണ്ണാഭരണവും സ്ത്രീധനവും സ്ത്രീകൾക്ക് തന്നെ ശാപം! ( വധുവിനെ അവളുടെ വീട്ടിൽനിന്നു ഭർത്ത്യഗ്യഹത്തിലേക്കു ഇറക്കുമ്പൊൾ കൊടുക്കേണ്ടുന്ന ചുങ്കമാണു Dowry അതായത് ഇറക്കുമതി ചുങ്കം. ) വധുവിനോടൊപ്പം Bargain ചെയ്ത് നിശ്ചയിച്ച ധനത്തിനാണു ഭർത്ത്യ വീട്ടുകാർക്ക് പ്രാമാണ്യം. വെറുതെ ലഭിക്കുന്ന ഈ സ്വത്ത് ചില ആർത്തി പണ്ടാരങ്ങളെ ആളെക്കൊല്ലിയാക്കുന്നു എന്നുള്ളതു കൊണ്ടാണു നിയമം മൂലം സ്ത്രീധനം വങ്ങുന്നതും കൊടുക്കുന്നതും നിരോധിച്ചത്. . ഇനിയും ഈ ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിച്ചുകൂടാ.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
ശുഭ പ്രതീക്ഷ നൽകുന്ന ചില നടപടികൾ തൽക്ഷണം തന്നെ നമ്മുടെ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത് അഭിനന്ദനാർഹമാണു. വിലമതിക്കാൻ കഴിയാത്ത ജീവനുള്ള സ്വത്തിനല്ല ചിലർ വില കൽപിക്കുന്നത്. ഈ ദുഷിച്ച ചിന്ത അവസാനിപ്പിക്കുക തന്നെ വേണം. വധുവിനോടൊപ്പം ധനവും വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുക എന്നതും കർശ്ശനമാക്കണം . ഒന്നിക്കണം. #സ്ത്രീപക്ഷകേരളത്തിനായ്.
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications