തിരുവനന്തപുരത്തെ ബിജെപി ഓഫീസ് ആക്രമിച്ചത് അവര്‍ തന്നെ...!! തെളിവ് പുറത്ത് വിട്ട് സിപിഎം..!!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ദില്ലിയില്‍ കയ്യേറ്റശ്രമം നടന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്. അജ്ഞാതര്‍ ഓഫീസിന് നേരെ ബോംബ് എറിയുകയായിരുന്നു. ആരാണ് ബോംബ് എറിഞ്ഞത് എന്ന ചോദ്യത്തിന് ഉത്തരവുമായാണ് തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Read More: ബീഫ് നിരോധനം സംഘപരിവാറിനെ തിരിഞ്ഞ് കൊത്തുന്നു...!!! ഒറ്റദിവസം ബിജെപി വിട്ടത് 5,000ലേറെ പേര്‍...!!!

Read More: ബിജെപിയ്ക്ക് ഞെട്ടിക്കുന്ന തിരിച്ചടി...!! വരുണ്‍ ഗാന്ധി ബിജെപി വിടുന്നു..? ഇനി കോണ്‍ഗ്രസ്സിലേക്ക് !

അക്രമികൾ ആര്

അക്രമികൾ ആര്

സിപിഎമ്മുകാരാണ് ആക്രമിച്ചത് എന്നാരോപിച്ച് ബിജെപി ഇന്ന് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു. അതേസമയം തങ്ങളല്ല ആക്രമിച്ചതെന്നും ബിജെപിക്കാര്‍ നടത്തിയ നാടകമാണെന്നും സിപിഎം ആരോപിക്കുന്നു.

തെളിവുമായി സിപിഎം

തെളിവുമായി സിപിഎം

അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞ സമയത്ത് സ്ഥലത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ല എന്നതും ഓഫീസില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല എന്നതും തങ്ങളുടെ വാദത്തിന് ബലമേകാന്‍ സിപിഎം ഉപയോഗിച്ചു. ആനാവൂര്‍ നാഗപ്പന്റെ പോസ്റ്റ് മറ്റൊരു കാര്യവും ചൂണ്ടിക്കാട്ടുന്നു.

ബോംബേറ് നേരത്തെ അറിഞ്ഞു

ബോംബേറ് നേരത്തെ അറിഞ്ഞു

ബിജെപി ഓഫീസില്‍ ബോംബേറ് നടന്നത് രാത്രി 8.30നും 9നും ഇടയിലായിരുന്നു. എന്നാല്‍ ഈ ആക്രമണത്തെ കുറിച്ച് ബിജെപി നേതാവും വി മുരളീധരന്റെ അടുത്ത അനുയായിയുമായ നേതാവ് 6.30ന് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാണ് ആരോപിക്കുന്നത്.

ബിജെപി ഉത്തരം പറയണം

ബിജെപി ഉത്തരം പറയണം

ജയദേവ് ഹരീന്ദ്രന്‍ നായരെന്ന ബിജെപി നേതാവിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ആനാവൂരിന്റെ പോസ്റ്റ്. സംഭവം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ വിവരം ബിജെപി നേതാവ് എങ്ങനെ അറിഞ്ഞുവെന്ന് ആനാവൂര്‍ ാേചദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ആനാവൂർ നാഗപ്പന്റെഫേസ്ബുക്ക് പോസ്റ്റ്

English summary
Anavoor Nagappan's facebook post against BJP
Please Wait while comments are loading...