കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലിതര്‍പ്പണത്തിന് നല്‍കാത്ത അനുമതി പെരുന്നാളിന് മാത്രം നല്‍കിയോ പിണറായി; വിശദീകരിച്ച് കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ക്കിടക വാവുബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ പെരുന്നാള്‍ നമസ്കാരത്തിന് മാത്രം അനുമതി നല്‍കിയത് എന്തുകൊണ്ടെന്ന തരത്തിലുള്ള ഒരു പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്. ഈ വാജ്യപ്രചാരണത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം നേതാവായ വി ശിവദാസന്‍

ആരാധനാലയങ്ങളില്‍ കോവിഡ് കാലത്ത് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി പുറത്തിറക്കുകയും ഇതില്‍ എല്ലാ മതവിഭാഗങ്ങളും പുലര്‍ത്തേണ്ട നിയന്ത്രണങ്ങള്‍ അക്കമിട്ട് വിശദീകരിക്കുകയും ചെയ്യുമ്പോഴാണ്‌ വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാര്‍ വ്യാപകമായി വ്യാജ പ്രചരണം തുടരുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രചരണത്തിലെ വസ്തുത

പ്രചരണത്തിലെ വസ്തുത


ബലിതര്‍പ്പണത്തിന് നല്‍കാത്ത അനുമതി പെരുന്നാളിനോ?...പ്രചരണത്തിലെ വസ്തുത

ഹിന്ദുക്കളുടെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് അനുമതി നല്‍കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ മുസ്ലീങ്ങളുടെ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി കൊടുത്തിരിക്കുന്നുവെന്ന വര്‍ഗീയ പ്രചരണവുമായി സംഘപരിവാര്‍. ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും മുസ്ലിങ്ങള്‍ക്കനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്നുമുള്ള പ്രചരണമാണ് സോഷ്യല്‍ മീഡിയയിലൂടെ വിവിധ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നടത്തുന്നത്.

മാനദണ്ഡങ്ങള്‍

മാനദണ്ഡങ്ങള്‍


ആരാധനാലയങ്ങളില്‍ കോവിഡ് കാലത്ത് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി പുറത്തിറക്കുകയും ഇതില്‍ എല്ലാ മതവിഭാഗങ്ങളും പുലര്‍ത്തേണ്ട നിയന്ത്രണങ്ങള്‍ അക്കമിട്ട് വിശദീകരിക്കുകയും ചെയ്യുമ്പോഴാണ്‌ വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ട് സംഘപരിവാര്‍ വ്യാപകമായി വ്യാജ പ്രചരണം തുടരുന്നത്‌

മുസ്ലിം പള്ളികളില്‍ മാത്രമല്ല

മുസ്ലിം പള്ളികളില്‍ മാത്രമല്ല

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, മുസ്ലിം പള്ളികളില്‍ മാത്രമല്ല, ഹിന്ദു ആരാധനാലയങ്ങളിലും ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ഒത്തുകൂടി പ്രാര്‍ത്ഥന നടത്താവുന്നതാണ്. അതു പ്രകാരം പെരുനാള്‍ നമസ്‌കാരം നിശ്ചിത പേരെ പങ്കെടുപ്പിച്ചുകൊണ്ട് പള്ളിക്കുള്ളില്‍ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല.

അമ്പലത്തിനുള്ളിലും

അമ്പലത്തിനുള്ളിലും

അമ്പലത്തിനുള്ളിലും നിശ്ചിത ആളുകള്‍ക്ക് മേല്‍ മാനദണ്ഡ പ്രകാരം ( നൂറ് സ്‌ക്വയര്‍ മീറ്ററില്‍ 15 പേര്‍ എന്ന ക്രമത്തില്‍) പൂജയോ പ്രാര്‍ത്ഥനയൊ നടത്താവുന്നതാണ്. ഇതിനെയാണ് വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു കൂട്ടം ആളുകള്‍ തെറ്റിദ്ധാരണാജനകമായി അവതരിപ്പിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍ ഉത്തരവ്

24.06.2020 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 2066/2020/GAD പ്രകാരം ആരാധനാലയങ്ങളില്‍ കോവിഡ് കാലത്ത് എപ്രകാരമാണ് പൂജ, നമസ്‌കാരം, പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തേണ്ടത് എന്നതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയത് പ്രകാരം നൂറ് സ്‌ക്വയര്‍ മീറ്ററില്‍ 15 പേര്‍ എന്ന ക്രമത്തില്‍ പരമാവധി നൂറു പേര്‍ക്ക് കോവിഡ് പ്രോട്ടോകോളും സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് ആരാധനാലയങ്ങള്‍ക്കുള്ളില്‍ പ്രാര്‍ത്ഥനയോ ആചാരങ്ങളോ നിര്‍വഹിക്കാവുന്നതാണ്.

അനുമതി ഉണ്ടായിട്ടും

അനുമതി ഉണ്ടായിട്ടും

ഈ നിയമം അനുസരിച്ചാണ് കേരളത്തിലെ ആരാധനാലയങ്ങള്‍ ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. അനുമതി ഉണ്ടായിട്ടും തുറക്കേണ്ടതില്ല എന്നു തീരുമാനിച്ച ധാരാളം ആരാധനാലയങ്ങളുമുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ കാലമായതിനാല്‍ പൊതുസ്ഥലങ്ങളില്‍ പ്രാര്‍ത്ഥനയോ മറ്റു മതപരമായ ആചാരാനുഷ്ഠാനങ്ങളോ നടത്താന്‍ ഇതുവരെ അനുമതിയില്ല. അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളില്‍ വിശ്വാസികള്‍ ഒത്തുകൂടി നമസ്‌കാരം നടത്തുവാനോ ബലിതര്‍പ്പണം നടത്തുവാനോ സാധ്യമല്ല.

പെരുനാള്‍ നമസ്‌കാരം

പെരുനാള്‍ നമസ്‌കാരം

അതായത് , മുസ്ലിം പള്ളികളില്‍ മാത്രമല്ല, ഹിന്ദു ആരാധനാലയങ്ങളിലും ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും മേല്‍ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ഒത്തുകൂടി പ്രാര്‍ത്ഥന നടത്താവുന്നതാണ്. അതു പ്രകാരം പെരുനാള്‍ നമസ്‌കാരം നിശ്ചിത പേരെ പങ്കെടുപ്പിച്ചു കൊണ്ട് പള്ളിക്കുള്ളില്‍ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല.

 മാനദണ്ഡ പ്രകാരം

മാനദണ്ഡ പ്രകാരം

അമ്പലത്തിനുള്ളിലും നിശ്ചിത ആളുകള്‍ക്ക് മേല്‍ മാനദണ്ഡ പ്രകാരം ( നൂറ് സ്‌ക്വയര്‍ മീറ്ററില്‍ 15 പേര്‍ എന്ന ക്രമത്തില്‍) പൂജയോ പ്രാര്‍ത്ഥനയൊ നടത്താവുന്നതാണ്. ഇതിനെയാണ് വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു കൂട്ടം ആളുകള്‍ തെറ്റിദ്ധാരണാജനകമായി അവതരിപ്പിക്കുന്നത്. വീടിനകത്തിരുന്ന്‍ ബലിയിടണം എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് മറ്റൊരു നുണ.

മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ

മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ

''തിങ്കളാഴ്ച കര്‍ക്കിടക വാവാണ്. ബലിതര്‍പ്പണത്തിന്‍റെ ദിവസമാണത്. ലക്ഷകണക്കിനു വിശ്വാസികള്‍ വാവുദിവസം ബലിതര്‍പ്പണം നടത്താറുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ബലിതര്‍പ്പണത്തില്‍ സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. രോഗവ്യാപനമുണ്ടാകുന്ന കൂടിച്ചേരലുകള്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ എല്ലാ തലങ്ങളിലും ശ്രദ്ധയുണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ്. ചില പ്രധാന കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തിച്ചേരാറുണ്ട്. ഈ രോഗവ്യാപനഘട്ടത്തില്‍ അത് വലിയ തോതില്‍ പ്രയാസമുണ്ടാക്കുമെന്ന് എല്ലാവരും മനസ്സിലാക്കണം''

English summary
cpm leader Sivadasan about vavubali and eid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X