Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന് പാർട്ടി ജോലി നൽകണം; സിപിഎം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു!!

ആത്മഹത്യ കുറിപ്പിൽ മകന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സുഗതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമല്ല.

കൊല്ലം: സിപിഎം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ. എസ്യു ഭവനിൽ സുഗതൻ(52) ആണ് മരിച്ചത്. സിപിഎം ചിറക്കര ലോക്കല്‍ കമ്മിറ്റി അംഗവും ചിറക്കര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ് സുഗതൻ. ചിറക്കര ലോക്കൽ കമ്മറ്റി ഓഫീസിലാണ് തൂങ്ങി മരിച്ചത്.

ആത്മഹത്യ കുറിപ്പും എഴുതി വെച്ചായിരുന്നു സുഗതൻ മരണത്തിന് കീഴടങ്ങിയത്. ആത്മഹത്യ കുറിപ്പിൽ മകന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സുഗതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് വ്യക്തമല്ല.

Suicide

പാർട്ടി ഓഫീസിലെത്തിയ പ്രവർത്തകരാണ് തൂങ്ങി കിടക്കുന്ന സുഗതനെ കണ്ടത്. ഉടൻ തന്നെ പ്രവർത്തകർ പോലീസിനെ വിവരം അറിയിച്ചു. ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉഷയാണ് ഭാര്യ, സുജ, ഉല്ലാസ് എന്നിവർ മക്കളാണ്. ചാത്തന്നൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+