കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഒന്നിനെ തൊട്ടാല്‍ ആ ദിവസം നാലെണ്ണത്തിനെ തീര്‍ത്ത് കളയും !ബിജെപിക്കെതിരെ സിപിഎം നേതാവിന്റെ വധഭീഷണി !
കൊല്ലം: ബിജെപിക്കെതിരെ പരസ്യവധഭീഷണിയുമായി സിപിഎം പ്രാദേശിക നേതാവിന്റെ പ്രസംഗം. സിപിഎം പ്രവര്‍ത്തകരെ തൊട്ടാല്‍ ബിജെപിക്കാരെ തീര്‍ത്ത് കളയുമെന്നാണ് കൊല്ലം പരവൂര്‍ ലോക്കല്‍ സെക്രട്ടറി എസ് ശ്രീലാല്‍ പരസ്യവധഭീഷണി മുഴക്കിയത്. ഫെബ്രുവരി ആദ്യ ആഴ്ച നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
കണ്ണൂരില്‍ അനേകം രക്തസാക്ഷികളുടെ ചോരയില്‍ കുതിര്ന്നുണ്ടായതാണ് ഡിവൈഎഫ്ഐയുടെ പതാകയിലെ ചുവന്ന നക്ഷത്രം. സിപിഎമ്മിന്റെ ഒന്നിനെ തൊട്ടാല്‍ ആ ദിവസം നാലെണ്ണത്തിനെ തീര്‍ത്ത് കളയുമെന്നാണ് ശ്രീലാല്‍ ഭീഷണി മുഴക്കുന്നത്. ഫെബ്രുവരി അഞ്ചിന് പരവൂര്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദപരാമര്‍ശമുള്ളത്. സിപിഎം-ബിജെപി പ്രാദേശിക സംഘര്‍ഷം നടന്നതുമായി ബന്ധപ്പെട്ട പ്രതിഷേധ യോഗമായിരുന്നു വേദി.