Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമ്മനത്തെ ചവിട്ടിപ്പുറത്താക്കണമെന്ന് വിഎസ്.. വിഎസ് കേരളത്തിന്റെ സാധ്വി പ്രാചി കളിക്കുന്നോ?

തിരുവനന്തപുരം: എതിരഭിപ്രായമുള്ളവരെല്ലാം പാകിസ്താനിലേക്ക് പോകട്ടെ എന്ന് പറഞ്ഞ വി എച്ച് പി നേതാവ് സാധ്വി പ്രാചിയെപ്പോലെയാണ് വി എസ് അച്യുതാനന്ദനുമെന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു. കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം എന്ന് വി എസ് പറഞ്ഞതിന് പിന്നാലെയാണിത്.

Read Also: പുലിമുരുകന്‍ ഹിന്ദുക്കളുടെ ചിത്രമെന്ന്.. ഇത്രയ്ക്ക് ചീപ്പാണോ മനോരമയും ഷാനി പ്രഭാകരനും.. സോഷ്യല്‍ മീഡിയയില്‍ പൊങ്കാല!

സാധ്വി പ്രാചി ഇന്ത്യക്കാരോട് പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ ജനങ്ങള്‍ പറഞ്ഞത് ഇന്ത്യ പ്രാചിയുടെ വകയല്ല എന്നാണ്. ഏതാണ്ടതേ സ്വരത്തിലാണ് വി എസിനോടും ആളുകള്‍ പ്രതികരിക്കുന്നത്. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കവേയാണ് വി എസ് വിവാദ പ്രസ്താവന നടത്തിയത്.

ചവിട്ടി പുറത്താക്കണം

ചവിട്ടി പുറത്താക്കണം

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കേരളത്തിന്റെ ചോരയും നീരുമാണ് സഹകരണ പ്രസ്ഥാനം. ഒരുപാട് ആള്‍ക്കാരുടെ അധ്വാനത്തിന്റെ ഫലമാണ് ഇത്. ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം - വി എസ് നിയമസഭയില്‍ പറഞ്ഞു.

ഇപ്പോഴും സ്തുതി പാടുന്നു

ഇപ്പോഴും സ്തുതി പാടുന്നു

ഇപ്പോഴും മോദിക്ക് സ്തുതിഗീതം പാടുകയാണ് കുമ്മനവും കൂട്ടരും ചെയ്യുന്നത്. ദളിതരെയും ന്യൂനപക്ഷങ്ങളെയും തല്ലിയൊതുക്കി ഹിന്ദുരാഷ്ട്രം പടുത്തുയര്‍ത്താനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജനപ്രതിഷേധം തിരിച്ചു വിടാനുള്ള അവരുടെ ശ്രമമാണ് ഇപ്പോള്‍ പരാജയപ്പെടുന്നത്. സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ബി ജെ പിക്ക് തിരിച്ചടിയാകും

നോട്ട് നിരോധനത്തിനെതിരെ

നോട്ട് നിരോധനത്തിനെതിരെ

ആയിരം രൂപ അടക്കമുള്ളവ ഇതിന് മുമ്പും നിരോധിച്ചിട്ടുണ്ട്. അന്ന് സാധാരണക്കാര്‍ ആയിരം രൂപ ഉപയോഗിച്ചിരുന്നില്ല എന്നാണ് വി എസ് പറയുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. 84 ശതമാനത്തിലധികം കറന്‍സിയാണ് പിന്‍വലിച്ചത്. ജനങ്ങളുടെ മേല്‍ തോക്ക് ചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടതെന്നും വി എസ് പറഞ്ഞു.

ആരാണീ വി എസ്

ആരാണീ വി എസ്

അതേ സമയം കുമ്മനം രാജശേഖരനെയും കൂട്ടരെയും ചവിട്ടിപ്പുറത്താക്കണമെന്ന് പറയാന്‍ ആരാണ് വി എസ് എന്നും മറുചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കേരളം ആരുടെയും വകയല്ല. വി എസിന്റെ വകയുമല്ല. ഉത്തരേന്ത്യയിലെ സാധ്വി പ്രാചിയുടെ ഭാഷയില്‍ വി എസ് സംസാരിക്കരുതെന്നും ആളുകൾ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+