ക്വട്ടേഷന്‍ കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവ് സക്കീര്‍ ഹുസൈന് കീഴടങ്ങി
കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവിലായിരുന്ന സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് കീഴടങ്ങി.
കൊച്ചി : കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവിലായിരുന്ന സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് കീഴടങ്ങി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സക്കീര്‍ ഹുസൈന് സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
കേസില്‍ സക്കീര്‍ ഹുസൈന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സക്കീര്‍.

കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ധിഖും ഫൈസലും റിമാന്‍ഡിലാണ്. കേസിനെ തുടര്‍ന്ന് സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. സക്കീര്‍ കീഴടങ്ങുമെന്ന വിവരത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ കമ്മിഷ്ണര്‍ ഓഫീസിലെത്തിയിരുന്നെങ്കിലും മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് രാവിലെ 7.55 ഓടെ നാടകീയമായി സക്കീര്‍ കീഴടങ്ങുകയായിരുന്നു.
സക്കീര്‍ കീഴടങ്ങിയതിനെ കുറിച്ച് പോലീസ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്ന് സക്കീര്‍ പോലീസിനോട് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്.
വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നാണ് സക്കീറിനെതിരായ കേസ്. കേസ് സിപിഎം നേതൃത്വത്തെ തന്നെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതുമുതല് 20 ദിവസത്തോളമായി ഒളിവിലായിരുന്നു സക്കീര്‍. ഇതിനിടെ പാര്‍ട്ടി ഓഫീസില്‍ സക്കീറിന് ഒളിത്താവളമൊരുക്കിയതും സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് രംഗത്തെത്തിയതും ഏറെ വിവാദമായി.
-
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച












Click it and Unblock the Notifications