കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വട്ടേഷന്‍ കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവിലായിരുന്ന സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി : കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവിലായിരുന്ന സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് സക്കീര്‍ ഹുസൈന്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.

കേസില്‍ സക്കീര്‍ ഹുസൈന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് സക്കീര്‍.

Zakir Hussain

കേസിലെ രണ്ടും മൂന്നും പ്രതികളായ കറുകപ്പള്ളി സിദ്ധിഖും ഫൈസലും റിമാന്‍ഡിലാണ്. കേസിനെ തുടര്‍ന്ന് സക്കീറിനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. സക്കീര്‍ കീഴടങ്ങുമെന്ന വിവരത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ കമ്മിഷ്ണര്‍ ഓഫീസിലെത്തിയിരുന്നെങ്കിലും മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് രാവിലെ 7.55 ഓടെ നാടകീയമായി സക്കീര്‍ കീഴടങ്ങുകയായിരുന്നു.

സക്കീര്‍ കീഴടങ്ങിയതിനെ കുറിച്ച് പോലീസ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്ന് സക്കീര്‍ പോലീസിനോട് ആവശ്യപ്പെട്ടതായി സൂചനകളുണ്ട്.

വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നാണ് സക്കീറിനെതിരായ കേസ്. കേസ് സിപിഎം നേതൃത്വത്തെ തന്നെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതുമുതല്‍ 20 ദിവസത്തോളമായി ഒളിവിലായിരുന്നു സക്കീര്‍. ഇതിനിടെ പാര്‍ട്ടി ഓഫീസില്‍ സക്കീറിന് ഒളിത്താവളമൊരുക്കിയതും സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് രംഗത്തെത്തിയതും ഏറെ വിവാദമായി.

English summary
CPM leader Zakir hussain surrender in police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X