India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒറ്റതിരിച്ച് ആക്രമിക്കാമെന്ന് കരുതേണ്ട… ഇത് കേരളമാണ്'; മുഖ്യമന്ത്രിക്ക് പിന്നിൽ അണിനിരന്ന് സിപിഎം നേതാക്കൾ

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേര്‍ക്ക് വിമാനത്തിനകത്ത് വെച്ച് നടന്ന പ്രതിഷേധത്തില്‍ രൂക്ഷ പ്രതികരണവുമായി സിപിഎം നേതാക്കളും മന്ത്രിമാരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് പേരാണ് വിമാനത്തില്‍ വെച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഇവരെ ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി മാറ്റുകയായിരുന്നു. പ്രതിഷേധത്തിൻ്റെ പേരിൽ കോൺഗ്രസ് കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് കെകെ ശൈലജ ആരോപിച്ചു. നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല സഖാവ് പിണറായി വിജയൻ എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

''പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകര്‍ന്നടിഞ്ഞപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ തിരക്കഥാ നാടകങ്ങള്‍ തയ്യാറാക്കാന്‍ ഒന്നര വര്‍ഷത്തിലേറെ വേണ്ടിവന്നു. കേരളത്തിലെ ജനങ്ങള്‍ ആദ്യമേ തള്ളിക്കളഞ്ഞ ആരോപണങ്ങളാണിത്. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും അത് നടത്തണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് സ. പിണറായി വിജയന്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്. നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല സഖാവ് പിണറായി വിജയൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇനിയും അങ്ങനെ തന്നെ. സഖാവേ മുന്നോട്ട്!!'' എന്നാണ് വീണാ ജോർജ് കുറിച്ചത്.

 'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ 'കണ്ടമാനം കള്ളുകുടിച്ച് കയറിവന്നതാണ്,ഞാൻ തടഞ്ഞില്ലേങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ';ഇപി ജയരാജൻ

ഒറ്റതിരിച്ച് ആക്രമിക്കാമെന്ന് കരുതേണ്ട... ഇത് കേരളമാണ്... എന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പ്രതികരിച്ചു. 'പ്രതിഷേധത്തിൻ്റെ പേരിൽ കോൺഗ്രസ് കലാപത്തിന് കോപ്പുകൂട്ടുന്നു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൻ്റെ പേരിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്. പ്രതിഷേധത്തിൻ്റെ മറവിൽ കോൺഗ്രസ് വിധ്വംസക പ്രവർത്തനത്തിനാണ് നേതൃത്വം കൊടുക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരണം'' എന്ന് കെകെ ശൈലജ ആവശ്യപ്പെട്ടു.

എഎം ആരിഫ് എംപിയുടെ പ്രതികരണം: ഈ മനുഷ്യനെ ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ പ്രതിരോധിക്കുക തന്നെ ചെയ്യും. മുഖ്യമന്ത്രി സ: പിണറായി വിജയനെ വിമാനത്തിനുള്ളിൽ അപായപ്പെടുത്താൻ കോൺഗ്രസ്സ്‌ ഗുണ്ടകളുടെ ശ്രമം. രണ്ട് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ... മുഖ്യമന്ത്രിയേ അപായപ്പെടുത്താൻ ഇടയുണ്ട് എന്ന കേന്ദ്ര ഇന്റലിജിൻസ് റിപ്പോർട്ട് നിലനിൽക്കെയാണ് കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം.

കേരളത്തിന്റെ മുഖ്യമന്ത്രിയെ, ‌, അതും വിമാനത്തിനുള്ളിൽ വെച്ച്‌, നിരവധി യാത്രക്കാരുടെ സുരക്ഷയെപ്പോലും ത്യണവൽക്കരിച്ച്‌ അപായപ്പെടുത്താൻ ശ്രമിക്കുന്നത്‌ ഇൻഡ്യയിൽ പോലും ഒരു പക്ഷെ ആദ്യമായി ആയിരിക്കും. ഇത്‌ അനുവദിക്കാനാകില്ല, കേരളത്തിലെ സി പി എം പ്രവർത്തകരുടെ ക്ഷമയെ പരീക്ഷിച്ച്‌, ഒരു കലാപം സ്യഷ്ടിക്കാനാണ്‌മഴവിൽ സഖ്യം ശ്രമിക്കുന്നത്‌. ഈ അക്രമ സമരത്തിന്റെ ലക്ഷ്യം കേരളത്തിന്റെ ആരാധ്യനായ മുഖ്യമന്ത്രിയെ കൊലപ്പെടുത്താനാണോ എന്ന് ഉറപ്പായും സംശയിക്കണം. ശക്തമായി പ്രതിഷേധിക്കുന്നു''.

കെഎൻ ബാലഗോപാലിന്റെ പ്രതികരണം: ' മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ കോൺഗ്രസ് നടത്തിയ ആക്രമണ ശ്രമത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നു. പ്രതിഷേധത്തിന്റെ പേരിൽ ഭീകരവാദ രീതിയിലുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല. കോൺഗ്രസ് നേതൃത്വം ഒരു നിമിഷം വൈകാതെ കേരളീയ പൊതു സമൂഹത്തോട് മാപ്പു പറയണം. കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രിക്കൊപ്പം ഈ നാടൊന്നാകെയുണ്ട്'.

വി ശിവദാസൻ എംപിയുടെ പ്രതികരണം: 'സമാദരണീയനായ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളിൽ കോൺഗ്രസ് നടത്തിയ അതിക്രമവും ആക്രമണശ്രമവും അത്യന്തം പ്രതിഷേധാർഹമാണ്. അരാജകത്വം വിതച്ച് അധികാരം കൊയ്യാമെന്നുള്ള വ്യാമോഹത്തിൽ, മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.ഈ രീതിയിലുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ബിജെപിയുടെ രാഷ്ട്രീയചട്ടുകമാകുന്ന തിരക്കിൽ, ചിത്ത ഭ്രമം ബാധിച്ച അക്രമികളുടെ നിലയിലേക്ക് കോൺഗ്രസ്നേതൃത്വം തരംതാണിരിക്കുകയാണ്. കേരളീയ പൊതു സമൂഹമൊന്നാകെ ഈ അതിക്രമത്തിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്'.

'കാഞ്ചീപുരം തോറ്റ് പോകും അഴക്'; സാരിയിൽ സുന്ദരികളായി ആര്യയും അനുശ്രീയും... വൈറൽ ഫോട്ടോസ്

English summary
CPM leaders and ministers reacts to youth congress protest against CM Pinarayi Vijayan on flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X