കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്റെ സഖാവേ' എന്ന് കെകെ രമ, കുഞ്ഞനന്തൻ നിർഭയനായ പോരാളിയെന്ന് സിപിഎം! അനുശോചിച്ച് പിണറായിയും!

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിം അംഗവും ടിപി കേസ് പ്രതിയുമായ പികെ കുഞ്ഞനന്തന്റെ മരണം സോഷ്യല്‍ മീഡിയയില്‍ പുതിയ ഏറ്റുമുട്ടലുകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. കുഞ്ഞനന്തന്റെ മരണം ഒരു വിഭാഗം ആഘോഷമാക്കുമ്പോള്‍ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് കുഞ്ഞനന്തന്‍ എന്നാണ് സിപിഎം അനുകൂലികള്‍ ഉയര്‍ത്തുന്ന വാദം.

ഇപി ജയരാജനും കെകെ ശൈലജയും അടക്കമുളളവര്‍ കുഞ്ഞനന്തന്റെ മരണവാര്‍ത്ത അറിഞ്ഞ് മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുളളവര്‍ കുഞ്ഞനന്തന്റെ മരണത്തില്‍ അനുശോചിച്ച് രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞനന്തന്റെ മരണത്തില്‍ കെകെ രമയും പ്രതികരിച്ചിട്ടുണ്ട്.

 ''എന്റെ സഖാവേ''

''എന്റെ സഖാവേ''

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി ശിക്ഷിച്ചിട്ടും അവസാന ശ്വാസം വരെ സിപിഎം കുഞ്ഞനന്തനൊപ്പം നിന്നു. കുഞ്ഞനന്തനെ യുഡിഎഫ് സര്‍ക്കാര്‍ വ്യാജസാക്ഷിമൊഴിയുടെ ബലത്തില്‍ കേസില്‍ കുടുക്കിയതാണ് എന്നാണ് സിപിഎം വാദം. ഉച്ചയ്ക്ക് ഒരു മണിയോടെ പാനൂരിലെ വീട്ടുവളപ്പില്‍ കുഞ്ഞനന്തന്റെ സംസ്‌ക്കാരം നടക്കും. ടിപി ചന്ദ്രശേഖരന്റെ ചിത്രത്തിനൊപ്പം ''എന്റെ സഖാവേ'' എന്ന് കുറിച്ചാണ് കുഞ്ഞനന്തന്റെ മരണത്തോട് കെകെ രമ പ്രതികരിച്ചിരിക്കുന്നത്.

പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ചു

പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കുഞ്ഞനന്തനെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ: ''സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തൻ. പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു''.

 ഭരണകൂട ഭീകരതയുടെ രക്തസാക്ഷി

ഭരണകൂട ഭീകരതയുടെ രക്തസാക്ഷി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം: സഖാവ് പി കെ കുഞ്ഞനന്തൻ്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. തടവുകാരനായിരിക്കെ അസുഖം മൂർച്ചിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഖാവ് നിര്യാതനായ വാർത്ത ഏറെ ദുഖിപ്പിക്കുന്നതാണ്. യു ഡി എഫ് കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞനന്തൻ. അദ്ദേഹത്തെ കേസിൽ കുടുക്കുകയായിരുന്നു. പാനൂർ ഏരിയയിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച നിർഭയനായ ഒരു പോരാളിയായിരുന്നു അദ്ദേഹം.

ശത്രുക്കൾക്ക് പോലും പ്രിയപ്പെട്ടവൻ

ശത്രുക്കൾക്ക് പോലും പ്രിയപ്പെട്ടവൻ

ജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന സഖാവ് കുഞ്ഞനന്തൻ, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചു കൊണ്ടാണ് പാനൂർ ഏരിയയിൽ പാർട്ടി കെട്ടിപ്പടുക്കാനായി പ്രവർത്തിച്ചത്. രാഷ്ട്രീയ ശത്രുക്കൾക്ക് പോലും അദ്ദേഹം സ്വീകാര്യനും പ്രിയപ്പെട്ടവനുമായിരുന്നു. അത്രമാത്രം ജനകീയനായ നേതാവിനെ കേസിൽ കുടുക്കി ജയിലിലടക്കുകയാണ് യു ഡി എഫ് സർക്കാർ ചെയ്തത്. സഖാവ് കുഞ്ഞനന്തൻ്റെ വിയോഗം പാർട്ടിക്ക് ഏറ്റ കനത്ത നഷ്ടമാണ്''.

തീർത്താൽ തീരാത്ത നഷ്ടം

തീർത്താൽ തീരാത്ത നഷ്ടം

ആരോഗ്യമന്ത്രി കെകെ ശൈലജയും ഫേസ്ബുക്കിൽ അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കാം: സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച സഖാവിൻ്റെ വിയോഗം പാർട്ടിക്കും പാനൂർ മേഖലയിലെ ജനങ്ങൾക്കും തീർത്താൽ തീരാത്ത നഷ്ടമാണ്.

നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ

നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ

എതിർക്കുന്നവർ പോലും അംഗീകരിക്കുന്ന സംഘാടനപാടവവും ധീരതയും സഖാവിന്റെ പ്രത്യേകതയായിരുന്നു. കക്ഷി-രാഷട്രീയ ഭേദമെന്യേ നാട്ടുകാർക്ക് അദ്ദേഹം കുഞ്ഞനന്തേട്ടൻ ആയിരുന്നു. പാനൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഊർജ്ജമാണ് സഖാവ് കുഞ്ഞനന്തേട്ടൻ. എല്ലാ വിഭാഗം ജനങ്ങളോടും അടുപ്പം വെച്ച് പുലർത്തിയിരുന്ന കുഞ്ഞനന്തേട്ടന്റെ വിയോഗത്തിൽ സഖാക്കൾക്കും ബന്ധുക്കൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു''.

പാനൂരിൽ പാർട്ടി പടുത്തുയർത്തി

പാനൂരിൽ പാർട്ടി പടുത്തുയർത്തി

മന്ത്രി ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ''സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. എതിരാളികളുടെ ആക്രമണങ്ങൾ ചെറുത്ത് പാനൂരിൽ പാർട്ടി പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സഖാവാണ്‌. പാർട്ടിയെ അഗാധമായി സ്നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ്.
കുടുംബാംഗങ്ങളെ ദുഖവും അനുശോചനവും അറിയിക്കുന്നു. ആദരാഞ്ജലികൾ''.

Recommended Video

cmsvideo
Pinarayi Vijayan About P K Kunjananthan | Oneindia Malayalam
 പ്രിയപ്പെട്ട നേതാവ്

പ്രിയപ്പെട്ട നേതാവ്

മന്ത്രി എംഎം മണിയും അനുശോചനം നേർന്നിട്ടുണ്ട്: ''സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം സഖാവ് പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽഅഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. പാനൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവ് കൂടിയായിരുന്നു സഖാവ്. മാർക്സിസ്റ്റ് വിരുദ്ധ കടന്നാക്രമണങ്ങളെ ധീരമായി നേരിടാൻ എന്നും മുന്നിലുണ്ടായിരുന്ന സഖാവ് കുഞ്ഞനന്തന്റെ വിയോഗം തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നു; അനുശോചനം രേഖപ്പെടുത്തുന്നു''.

English summary
CPM leaders including Pinarayi Vijayan pay tribute to PK Kunjananthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X