കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ സബ് കളക്ടർക്ക് സിപിഎം നേതാവിന്റെ തെറി വിളി !!!
സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥരാണ് കയ്യേറ്റം ഒഴിപ്പിയ്ക്കാനായി എത്തിയിരുന്നത്.
മൂന്നാര്‍: ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിയ്ക്കാനെത്തിയ റവന്യൂ വകുപ്പ് സംഘത്തെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥരാണ് കയ്യേറ്റം ഒഴിപ്പിയ്ക്കാനായി എത്തിയിരുന്നത്. കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങൂ എന്ന നിലപാടില്‍ ആയിരുന്നു ഉദ്യോഗസ്ഥര്‍, ഇതോടെ തെറി വിളികളുമായി സിപിഎം പ്രവര്‍ത്തകര്‍ എത്തി.

സിപിഎം നേതാവ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കളക്ടര്‍ ആവശ്യപ്പെട്ടിട്ടും നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല എന്നതും വിചിത്രമായിരുന്നു. പോലീസ് നോക്കി നില്‍ക്കെ തന്നെയായിരുന്നു സബ്കളക്ടര്‍ക്ക് നേരെയുള്ള അസഭ്യവര്‍ഷം.
പിന്നീട് സിപിഎം നേതാവിനെതിരെ കേസ് എടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടു. സബ്കളക്ടറുടെ നിര്‍ദ്ദേശം അനുസരിയ്ക്കാത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാൻ ഇടുക്കി ജില്ലാകളക്ടര്‍ ജി ആര്‍ ഗോകുല്‍ ഉത്തരനവിട്ടു. വിഷയത്തില്‍ സബ്കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.
മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണമം നടത്തി. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications