റിമാന്‍ഡിലായ ടിവി രാജേഷിനും റിയാസിനും ജാമ്യം
കോഴിക്കോട്: ഇന്നലെ കോഴിക്കോട് സിജെഎം കോടതി റിമാന്റ് ചെയ്‌ത സിപിം നേതാക്കളായ ടിവി രാജേഷ് എംഎല്‍എക്കും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസിനും ജാമ്യം ലഭിച്ചു. എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ് രണ്ട് പേര്‍ക്കം ജാമ്യം ലഭിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നല്‍കിയത്.
വിമാന യാത്രക്കൂലി വര്‍ധനവിനെതിരായ സമരത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച സംഭവത്തിലാണ് ഡിവൈഎഫ്‌ഐ നേതാക്കളായ പിഎ മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎല്‍എയേയും നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തുകൊണ്ട് സിജെഎം കോടതി ഉത്തരവിറക്കിയത്.

കേസില്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് റിയാസിനേയും ചിവി രാജേഷിനേയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിച്ചു. വിദാരണ കോടതിയാണ് ഇരുവരേയും റിമാന്‍ഡ് ചെയ്‌തത്.
Recommended Video
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
206ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. യാത്ര കൂലി വര്‍ധിപ്പിച്ചതിലും കരിപ്പൂരില്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറട്ടതിലും പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ചും ഉപരോധവും നടന്നത്. സമരത്തിന് നേതൃത്വം നല്‍കിയത് അന്ന് ഡിവേഎഫ്വൈ സംസ്ഥാന ഭാരവാഹികളായ ടിവി രാജേഷും പിഎ മുഹമ്മദ് റിയാസുമായിരുന്നു. അവരുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തിരുന്നു.
നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications