കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്‍ തിരിച്ചെത്തി, അപ്പോള്‍ ജയരാജനും വരുമോ, സിപിഎമ്മില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു

ജയരാജനും ശശീന്ദ്രനും രണ്ടു നീതിയാണോയെന്ന് സിപിഎമ്മിലെ നേതാക്കള്‍ തന്നെ ചോദിക്കുന്നുണ്ട്

  • By Vaisakhan
Google Oneindia Malayalam News

കണ്ണൂര്‍: ഫോണ്‍വിളി കേസില്‍ കുറ്റവിമുക്തനായി എന്‍സിപി നേതാവ് എകെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വീണ്ടും മന്ത്രിയായ ചുമതലയേറ്റിയിരുന്നു. ഇക്കാര്യം എല്‍ഡിഎഫിന് ആശ്വാസം പകര്‍ന്ന ഒന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ വിഷയം സിപിഎമ്മിനകത്ത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

ബന്ധുനിയമന വിവാദത്തില്‍ രാജിവയ്‌ക്കേണ്ടി വന്ന ഇപി ജയരാജന്റെ വിഷയത്തിലാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചര്‍ച്ച നടക്കുന്നത്. മറ്റൊരു ഘടക കക്ഷിയിലെ മന്ത്രിയോട് ഇത്രയും താല്‍പര്യം കാണിച്ചപ്പോള്‍ ജയരാജനെ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പിന്തുണച്ചില്ലെന്നാണ് പരാതി.

രണ്ടു നീതിയോ

രണ്ടു നീതിയോ

ജയരാജനും ശശീന്ദ്രനും രണ്ടു നീതിയാണോയെന്ന് സിപിഎമ്മിലെ നേതാക്കള്‍ തന്നെ ചോദിക്കുന്നുണ്ട്. ഇത് അനുവദിച്ച് കൊടുക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ജയരാജനായി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ജയരാജനെ കോടതിയാണ് കുറ്റവിമുക്തനാക്കിയതെന്നും ഇവര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മൗനം

മുഖ്യമന്ത്രിയുടെ മൗനം

ജയരാജന്റെ തീരിച്ചുവരവ് സംബന്ധിച്ച് മുഖ്യമന്ത്രി മൗനം തുടരുകയാണ്. പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഇപി ജയരാജന്‍. എന്നിട്ടും ബന്ധുനിയമന വിവാദത്തില്‍ അദ്ദേഹത്തില്‍ നിന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ കുറ്റവിമുക്തനായാല്‍ തന്നെ ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍.

കണ്ണൂര്‍ ലോബിക്ക് താല്‍പര്യമില്ലേ

കണ്ണൂര്‍ ലോബിക്ക് താല്‍പര്യമില്ലേ

ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാത്തത് കണ്ണൂര്‍ ലോബിയുടെ താല്‍പര്യകുറവിനെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്. അതുകൊണ്ടാണ് ക്ലിന്‍ ചിറ്റ് കിട്ടി മൂന്നു മാസം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാകാത്തത് എന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ഈ കാരണത്താല്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം ശക്തമാണ്. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയാവാനും സാധ്യതയുണ്ട്.

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

ബന്ധു നിയമനത്തില്‍ ആരോപണം കനത്തതോടെയാണ് ജയരാജന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ബന്ധുവായ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ സ്ഥാനപനത്തില്‍ നിയമിച്ചു എന്നായിരുന്നു ആരോപണം. സംഭവത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിക്കെതിരെയും കേസെടുത്തിരുന്നു. കേസ് അന്വേഷണത്തില്‍ ജയരാജന്റെ നടപടിയെ തുടര്‍ന്ന് സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇത് കോടതിയും അംഗീകരിക്കുകയായിരുന്നു.

English summary
cpm leaders want jayarajan to comeback to ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X