Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെ വായനശാല കുത്തിത്തുറന്ന് കത്തിച്ച് ചാമ്പലാക്കി!! സംഭവം നാദാപുരത്ത്!! പിന്നില്‍...

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്

കോഴിക്കോട്: സംസ്ഥാനത്ത് ബിജെപി-സിപിഎം സംഘര്‍ഷത്തിന് അയവില്ല. സിപിഎമ്മിന്റെ വായനശാലയ്ക്കു നേരേ ആക്രമണം നടന്നു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം നടന്നത്.

1

നാദാപുരത്തെ ഇരിങ്ങന്നൂരിലുള്ള സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള വായനശാല ആക്രമികള്‍ കുത്തിത്തുറന്ന ശേഷം തീയിടുകയായിരുന്നു. പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ആക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നാദാപുരം-തലശേരി റോഡ് ഉപരോധിച്ചു.

2

ഇതിനു മുമ്പും ആര്‍എസ്എസ് പ്രവര്‍ത്തര്‍ വായനശാലയ്ക്കു തീയിട്ടിട്ടുണ്ടെന്നും ഈ സംഭവത്തിനും പിന്നിലും അവരാണെന്നും സിപിഎം ആരോപിച്ചു. വെള്ളിയാഴ്ച സിപിഎം കോഴിക്കോട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കുരുക്ഷേത്ര വായനശാലയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നില്‍ സിപിഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാവാം നാദാപുരത്തെ സംഭവമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+