Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈസല്‍ വധക്കേസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണമെന്ന് സിപിഎം ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

മലപ്പുറം: മതംമാറിയതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിന്റെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കണമെന്ന് സിപിഎം നന്നമ്പ്ര ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫൈസല്‍വധക്കേസിന്റെ പ്രതികരാമായ തിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിബിനെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇരുമത തീവ്രവിഭാഗങ്ങള്‍ അവസരം മുതലലെടുത്ത് രംഗത്തുവരുകയും മേഖലയില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതിനാല്‍ കേസിന്റെ കറ്റപത്രം ഉടന്‍ സമര്‍പ്പിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മറുപടിനല്‍കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. നന്നമ്പ്ര പഞ്ചായത്ത് സ്റ്റേഡിയം നിര്‍മാണത്തിലെ അഴിമതി പുറത്തു കൊണ്ടുവരണമെന്നും പ്രമേയത്തില്‍ അവശ്യപ്പെട്ടു.

murder

ചടങ്ങ് താനൂര്‍ ഏരിയ സെക്രട്ടറി ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. കെ പ്രഭാകരന്‍ അധ്യക്ഷനായി. ഷാഫി രക്തസാക്ഷി പ്രമേയവും, ഡോ. പി പി നൗഷാദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ബാലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശങ്കരന്‍, പി ഗിരീഷ്, കാവുങ്ങല്‍ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

കാവുങ്ങല്‍ പ്രസാദ്, ബീന, കെ ഗോപാലന്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ലോക്കല്‍ സെക്രട്ടറിയായി കെ ബാലനെയും, പന്ത്രണ്ടംഗ ലോക്കല്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

വൈകീട്ട് കൊടിഞ്ഞി കോറ്റത്തങ്ങാടി മുത്തേടത്ത് നാരായണന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി ഇ ജയന്‍ ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര ലോക്കല്‍ സെക്രട്ടറി കെ ബാലന്‍ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി അംഗം സഹീദ് റൂമി മുഖ്യ പ്രഭാഷണം നടത്തി. പി ഗിരീഷ്, കെ പ്രഭാകരന്‍, പി കെ മുഹമ്മദ് കുട്ടി, പ്രസാദ് കാവുങ്ങല്‍, ഷാഫി, കെ ഗോപാലന്‍, ഫിര്‍ദൗസ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. പി പി നൗഷാദ് സ്വാഗതം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+