കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ലോക്കൽ സെക്രട്ടറിയെ കൊന്നത് പാർട്ടിയെന്ന് ഭാര്യ! മക്കളെയും ഇല്ലാതാക്കുമെന്ന് ഭീഷണി

  • By Desk
Google Oneindia Malayalam News

ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന് പിന്നാലെ സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടി തന്നെ കൊല്ലിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. കൊല്ലം ഇടമുളയ്ക്കലിൽ മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ പിള്ളയുടെ മരണത്തിന് പിന്നാലെയാണ് സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന ആരോപണവുമായി ഭാര്യ എസ്. ബിന്ദു രംഗത്തുവന്നിരിക്കുന്നത്.

രവീന്ദ്രൻ മരണപ്പെട്ട് രണ്ടുവർഷം കഴിഞ്ഞതിന് പിന്നാലെയാണ് വൻ വിവാദത്തിലേക്ക് വഴിവെക്കുന്ന ആരോപണം കുടുംബം ഉയർത്തിയിരിക്കുന്നത്.

മക്കളെ ഇല്ലാതാക്കുമെന്ന്

മക്കളെ ഇല്ലാതാക്കുമെന്ന്

മക്കളെ ഇല്ലാതാക്കുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി ഭയന്നാണ് ഇത്രകാലവും മിണ്ടാതിരിന്നതെന്ന് രവീന്ദ്രൻ പിള്ളയുടെ ഭാര്യ എസ്.ബിന്ദു വെളിപ്പെടുത്തുന്നു.
ഒഞ്ചിയത്ത് പാർട്ടിയെ ധിക്കരിച്ചതിന്റെ പേരിൽ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോൾ ഭാര്യ കെ.കെ. രമയുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളും നിയമരപോരാട്ടങ്ങളും സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. സിപിഎം നേതാക്കളെയടക്കം കുറ്റക്കാരായി കോടതി കണ്ടെത്തുകയും ചെയ്തു.

നടന്നത് പത്തുവർഷം മുമ്പ്

നടന്നത് പത്തുവർഷം മുമ്പ്

2008 ജനുവരി മൂന്നിനാണ് രവീന്ദ്രൻ പിള്ളയെ ക്വട്ടേഷ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രൻ പിള്ള ശരീരം തളർന്ന് കിടപ്പിലാവുകയും 2016 ജനുവരി പതിമൂന്നിന് മരണപ്പെടുകയുമായിരുന്നു. ലോക്കൽ സെക്രട്ടറിയെ ആക്രമിച്ചവരെ പിടികൂടുണമെന്ന ആവശ്യം ശക്തമായതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയെങ്കിലും ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല.

പിണറായിയുടെ വെറും വാക്ക്

പിണറായിയുടെ വെറും വാക്ക്

അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണും അടക്കമുള്ള നേതാക്കൾ രവീന്ദ്രൻ പിള്ളയെ സന്ദർശിച്ചിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും വെറുംവാക്കായെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. രവീന്ദ്രൻ പിള്ളയുടെ രക്ഷസാക്ഷിത്വദിനം സിപിഎം ഇപ്പോഴും സജീവമായി ആചരിക്കുന്നുണ്ട്.

മാനസികരോഗിയാക്കി അവർ

മാനസികരോഗിയാക്കി അവർ

പൊലീസ് അന്വേഷണത്തിലും തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും രവീന്ദ്രനെ എന്തിന് ആക്രമിച്ചെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരുന്നില്ല. അഞ്ചുപേരെ പ്രതി ചേർത്തെങ്കിലും അവരല്ല ആക്രമിച്ചതെന്ന് രവീന്ദ്രൻ പിള്ള തിരിച്ചറിഞ്ഞു. ഇതിനുശേഷം കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഒന്നുമുണ്ടായില്ല. അക്രമികളെ പിടികൂടാൻ സമ്മർദം ശക്തമായതോടെ രവീന്ദ്രനു മാനസിക പ്രശ്‌നമാണെന്നു വരുത്താനും ചില കോണുകളിൽ നിന്ന് ശ്രമമുണ്ടായതായി കുടുംബം ആരോപിക്കുന്നു. നേതാക്കളുടെ പങ്ക് പുറത്തുവരുമെന്ന ഭയത്താലാണ് അന്വേഷണം നടക്കാത്തതെന്നും ഭാര്യ ബിന്ദു ആരോപിക്കുന്നു.

English summary
cpm local secretary death details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X