കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയില്‍ സിപിഎം ആരെ മല്‍സരിപ്പിക്കും; നിയാസിന് സാധ്യത, ചാലക്കുടിയില്‍ ഇന്നസെന്റ്

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. ഒരു സീറ്റില്‍ ഒഴികെ പാര്‍ട്ടി മല്‍സരിക്കുന്ന പതിനഞ്ച് സീറ്റിലും ധാരണയായെന്നാണ് വിവരം. ചാലക്കുടിയില്‍ നടന്‍ ഇന്നസെന്റ് വീണ്ടും മല്‍സരിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ പൊന്നാനിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Cpm

രണ്ടു പേരുകളാണ് പൊന്നാനിയില്‍ പ്രധാനമായും സിപിഎം പരിഗണിക്കുന്നത്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തും. ഇതില്‍ അന്‍വറിനെതിരെ അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ശത്രുക്കള്‍ വിവാദമാക്കാന്‍ സാധ്യതയുണ്ട് എന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ നിയാസ് പുളിക്കലകത്തിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയാസ് കടുത്ത മല്‍സരം കാഴ്ചവെച്ചതാണ് അദ്ദേഹത്തിന് അനുകൂലമായത്. എന്നാല്‍ പൊന്നാനിയുടെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.

പത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകംപത്ത് സീറ്റ് ചോദിച്ച് ജെഡിഎസ്; എട്ടെണ്ണം തരാമെന്ന് കോണ്‍ഗ്രസ്, അടുത്ത മൂന്ന് ദിനം നിര്‍ണായകം

കാസര്‍ഗോഡ് രണ്ടു പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. കെപി സതീഷ് ചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാമെന്നാണ് ഒടുവിലെ തീരുമാനം. കോട്ടയത്ത് ജില്ലാ സെക്രട്ടറി വിഎന്‍ വാസവനെ മല്‍സരിപ്പിക്കാനാണ് സിപിഎം സംസ്ഥാന സമിതിയിലെ തീരുമാനം. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. പൊന്നാനിയുടെ കാര്യത്തില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകും.

നടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരുംനടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരും

കണ്ണൂരില്‍ പികെ ശ്രീമതി തന്നെയാണ് മല്‍സരിക്കുക. വടകരയില്‍ പി ജയരാജന്‍, കോഴിക്കോട് എ പ്രദീപ് കുമാര്‍, മലപ്പുറം വിപി സാനു, ആലത്തൂര്‍ പികെ ബിജു, പാലക്കാട് എംബി രാജേഷ്, ഇടുക്കി ജോയ്‌സ് ജോര്‍ജ്, ആലപ്പുഴ എഎം ആരിഫ്, പത്തനംതിട്ട വീണ ജോര്‍ജ്, കൊല്ലം കെഎന്‍ ബാലഗോപാല്‍, ആറ്റിങ്ങല്‍ എ സമ്പത്ത് എന്നിവരുടെ കാര്യത്തില്‍ തീരുമാനമായി എന്നാണ് വിവരം.

English summary
CPM Lok Sabha Candidate list: Innocent likely to Contest in Chalakkudy again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X