• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊല്ലത്ത് കുറഞ്ഞത് 50000 വോട്ടും 2 സീറ്റും; കോട്ടയത്ത് പ്രതീക്ഷിച്ച വിജയം കിട്ടിയില്ല: സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കരസ്ഥമാക്കിയപ്പോഴും അതിനിടയില്‍ സംഭവിച്ച പാളിച്ചകളും വീഴ്ചകളും ഇഴകീറി പരിശോധിക്കുകയാണ് സിപിഎം നേതൃത്വം. ഒരോ ജില്ലയേലും മണ്ഡലത്തേയും പ്രത്യകേം പഠിച്ചാണ് സിപിഎം തിരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വീഴ്ചകളും ദൗര്‍ബല്യങ്ങളും ഉണ്ടായിട്ടുണ്ട്, ചില നേതാക്കളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചിലയിടങ്ങില്‍ പാര്‍ട്ടി ലൈനിന് വിരുദ്ധമായ സമീപനം ഉണ്ടായെന്നും പരാമര്‍ശമുണ്ട്.

അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍, ഇന്ന് 200 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്സില്‍; ആരാണ് ലീന മരിയ പോള്‍അന്ന് മോഹന്‍ലാല്‍ ചിത്രത്തില്‍, ഇന്ന് 200 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്സില്‍; ആരാണ് ലീന മരിയ പോള്‍

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് 14 ല്‍ 13 സീറ്റിലും എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചു. അതില്‍ 10 സ്വന്തമാക്കിയത് സിപിഎം. നേമത്തെ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണ്. അരുവിക്കരയില്‍ വിജയിച്ചപ്പോഴും നേതാക്കളുടെ ഭാഗത്ത് നിന്നും തെറ്റായ സമീപനം ഉണ്ടായി. ഇത് പാര്‍ട്ടി ശക്തമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

റഷ്യയില്‍ അടിച്ച് പൊളിച്ച് ആഷിഖ് അബുവും റിമ കല്ലിങ്കലും; ചിത്രങ്ങള്‍ വൈറല്‍

നേമത്ത്

പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ബിജെപി ശക്തിപ്പെടുന്നത് പരിശോധിക്കണം. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകള്‍ ഇത്തരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സ്ഥലങ്ങളാണ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തുന്നത് ഇത്തവണയാണ്. യുഡിഎഫില്‍ ആര്‍എസ്പി മത്സരിച്ചതാണ് ഇതിന് പ്രധാന കാരണമെങ്കിലും പാര്‍ട്ടി കുടുംബങ്ങള്‍ ബിജെപിയിലേക്ക് പോവുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. മുരളീധരന്‍ വന്നതോടെ നേമത്ത് യുഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാന‍് സാധിച്ചു.

പുനലൂരില്‍

കൊല്ലത്ത് ഇത്തവണ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു. 2016 ല്‍ 11 ല്‍ 11 സീറ്റും നേടിയെങ്കിലും ഇത്തവണ അത് 9 ലേക്ക് ചുരുങ്ങി മന്ത്രി മണ്ഡലമായ കുണ്ടറയും സിപിഐയുടെ സിറ്റിങ് സീറ്റായ കരുനാഗപ്പള്ളിയും നഷ്ടമായി. ജില്ലയില്‍ ആകെ അ‍ന്‍പതിനായിരം വോട്ടിന്റെ കുറവുണ്ടായി. യുഡിഎഫിന് 10 മണ്ഡലങ്ങളില്‍ വോട്ട് വര്‍ധിച്ചപ്പോള്‍ കുറഞ്ഞത് പുനലൂരില്‍ മാത്രമാണ്. സംഘടനാ പരിമിതിയുടെ ഭാഗമാണ് കരുനാഗപ്പള്ളിയിലെ തോല്‍വിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്തനംതിട്ട

പത്തനംതിട്ടയില്‍ സിറ്റിങ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്താന്‍ കഴിഞ്ഞത് നേട്ടമാണ്. അടൂർ മണ്ഡലത്തിൽ‍ 9466 വോട്ടു കുറഞ്ഞതു പരിശോധിക്കണം. ശക്തമായ ഇടപെടല്‍ മൂലമാണ് റാന്നിയില്‍ വിജയിക്കാന്‍ സാധിച്ചത്. ആലപ്പുഴയില്‍ അരൂര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. അതേസമയം ബിജെപിയുടെ വളര്‍ച്ച ഇവിടെയും കാര്യമായി പരിശോധിക്കണം.

കുഞ്ഞുവാവയ്ക്ക് ഒരു മണിമുത്തം: മിയയുടെ വൈറല്‍ കുടുംബ ചിത്രം

അമ്പലപ്പുഴയില്‍

അമ്പലപ്പുഴയില്‍ ജി സുധാകരന്റെ ഭാഗത്ത് നിന്നും തിരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്നത് സഹായകരമല്ലാത്ത ചില നിലപാടുകള്‍ ഉണ്ടായി. തിര‍ഞ്ഞെടുപ്പിന് ആവശ്യമായ സഹായം നൽകുന്നതിലും പരിമിതിയുണ്ടായി. കോട്ടയത്ത് 7 മണ്ഡലങ്ങളില്‍ ജയിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ടായിരുന്നു.

പാലായിലും കടുത്തുരുത്തിയിലും

എന്നാല്‍ പാലായിലും കടുത്തുരുത്തിയിലും പരാജയപ്പെട്ടു. പാലായിലെ തോല്‍വിയാണ് കൂടുതല്‍ ആഘാതമുണ്ടാക്കിയത്. ജോസ് കെ മാണി മത്സരിക്കുന്ന മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധവേണ്ടതുണ്ടായിരുന്നു. പാലായിലെ പരാജയത്തിന്റെ പ്രധാന ഒരു കാരണം പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യമാണ്. ഇത് പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

കേരള കോണ്‍ഗ്രസ്

ജില്ലയില്‍ സീറ്റും വോട്ടും വര്‍ധിക്കുന്നതില്‍ മുഖ്യ ഘടകമായത് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റമാണ്. ഇത് യുഡിഎഫിനറെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത. എന്നിട്ടും കോട്ടയം മണ്ഡലത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം ചില മണ്ഡലങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.

ഇടുക്കി ജില്ല

കേരള കോണ്‍ഗ്രസ് എം വന്നത് കൂടുതല്‍ ഗുണം ചെയ്ത മറ്റൊരു ജില്ല ഇടുക്കി ജില്ലയാണ്. ജില്ലയില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാന‍് സാധിച്ചില്ല. പിജെ ജോസഫ് വിജയിച്ച തൊടുപുഴയില്‍ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നേര്‍പകുതിയായി കുറയ്ക്കാന്‍ സാധിച്ചു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കാന്‍ സാധിച്ചത്. ദേവികുളം മണ്ഡലത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു

 ഇനി ഒരിക്കല്‍ കൂടി ബിഗ് ബോസിലേക്ക് പോവില്ല; അതിന് വ്യക്തമായ കാരണം ഉണ്ട്: നടി ആര്യ പറയുന്നു ഇനി ഒരിക്കല്‍ കൂടി ബിഗ് ബോസിലേക്ക് പോവില്ല; അതിന് വ്യക്തമായ കാരണം ഉണ്ട്: നടി ആര്യ പറയുന്നു

cmsvideo
  സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു ? പദ്ധതി ഇങ്ങനെ
  English summary
  CPM lost 50,000 votes from kollam; More attention should be given,CPM report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X