കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി മോഹനന്‍റെ ആത്മകഥയില്‍ 'ടിപി' പ്രിയസഖാവായിരിയ്ക്കും

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ എന്ന വിപ്ളവ നേതാവിനെപ്പറ്റി, തന്റെ പ്രിയപ്പെട്ട സഖാവിനെപ്പറ്റി പി മോഹനന്‍ പുസ്തകത്തില്‍ പരാമര്‍ശിയ്ക്കുമെന്ന്. ടിപി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലും വിചാരണയിലും നേരിട്ട അനുഭവങ്ങളെയും, ടിപി ചന്ദ്രശേഖരന്‍ എന്ന നേതാവിനെയും പറ്റി പുസ്തകമെഴുതാനുള്ള തയ്യാറെടുപ്പിലാണ് പി മോഹനന്‍. ടിപി വധക്കേസില്‍ 14ാം പ്രതിയാണ് മോഹനന്‍.

ടിപി വധത്തില്‍ നേരിട്ട മാധ്യമ വിചാരണ, കേസിന്റെ ആദ്യ നാളുകള്‍ മുതല്‍ നേരിടേണ്ടി വന്ന വേട്ടയാടലുകള്‍ എന്നിവ പൊതുജനങ്ങളെ അറിയിക്കാനാനാണ് താന്‍ അനുഭവങ്ങള്‍ പുസ്തമാക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി മോഹനന്‍ മാസ്റ്റര്‍.

P Mohanan

സിപിഎമ്മിനെ വേട്ടയാടാന്‍ നടന്ന ശ്രമങ്ങളുടെ ഇരയാകുകായിരുന്നു താന്‍, ഇക്കാര്യം ജനങ്ങളെ അറിയക്കണം പി മോഹനന്‍ പറയുന്നു. എസ്‌ഐടി ക്യാമ്പിലെ 12 ദിവസം നീണ്ടു നിന്ന് ചോദ്യം ചെയ്യലും വടകര പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് അനുഭവങ്ങളും 19 മാസം നീണ്ട് നിന്ന് കോഴിക്കോട് സബ് ജയിലിലെ വാസവുമാണ് പുസ്തമാവുക.

ടിപി മരിച്ചത് മുതല്‍ മാധ്യമങ്ങളില്‍ വന്ന വ്യാഖ്യാനങ്ങളും ഊഹാപോഹങ്ങളുമാണ് തന്റെ അറസ്റ്റില്‍ കലാശിച്ചത്. പണ്ട് വിപഌവ വഴിയില്‍ കൂടെ നടന്ന ടിപിയെന്ന പ്രിയ സഖാവിനെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിയ്ക്കുമെന്ന് മോഹനന്‍ മാസ്റ്റര്‍. ഒരാള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയാല്‍ നേരത്തെ ഉള്ള സൗഹൃദം ഇല്ലാതാകുമോ എന്നും അദ്ദേഹം ചോദിയ്ക്കുന്നു. പുസ്തക രചനയ്ക്കുള്ള കുറിപ്പുകള്‍ തയ്യാറായി. ആത്മകഥയെന്ന് വിളിക്കാവുന്ന പുസ്തകം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പുറത്തിറക്കും.

English summary
CPM District Secretariat Member P Mohanan ready to write his autobiography
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X