കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഉണ്ടാക്കിയത് അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ട്;ആഞ്ഞടിച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; തിരുവനന്തപുരം; അഞ്ചുവർഷക്കാലത്തെ എൽ ഡി എഫിന്റെ ദുർഭരണത്തിനെതിരെയുള്ള ജനവികാരം യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകുമെന്ന വിലയിരുത്തലാണ് തങ്ങൾക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന എല്ലാ വിഷയങ്ങളും ശരിയാണ് എന്ന് ജനങ്ങൾക്കറിയാം. ഇതിനെ സാധൂകരിക്കുന്ന ജനവികാരമാണ് തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നതെന്നും ചെന്നിത്തല അവകാശപ്പെട്ടു.

ramesh chennithala

പലതരത്തിലുള്ള അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് ഈ തിരഞ്ഞെടുപ്പിൽ സിപിഎം ഉണ്ടാക്കിയത്. ബിജെപി, പിഡിപി മുതലായ കക്ഷികളുമായി പലസ്ഥലങ്ങളിലും സി പി എം കൈകോർത്ത് പ്രവർത്തിച്ചു. .കേരളത്തെ വർഗീയവൽക്കരിക്കാനും
വർഗീയ ധ്രുവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ ജയിക്കാനുമുള്ള സിപിഎമ്മിന്റെ കുതന്ത്രം പരിപൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്.

പിണറായി ഒരു തവണ കൂടി അധികാരത്തിലേറിയാൽ പാർട്ടി തകർന്നു പോകുമെന്ന വിശ്വാസമുള്ള സിപിഎമ്മുകാർ ഉൾപ്പെടെയുള്ളവർ യുഡിഎഫിന് വോട്ട് ചെയ്തു. യുഡിഎഫിന്റെ ശക്തമായ പ്രവർത്തനവും പ്രവർത്തകരിലുണ്ടായ യോജിപ്പും ഒറ്റക്കെട്ടായ നിലപാടുകളും ഈ തിരഞ്ഞെടുപ്പിൽ സഹായം ചെയ്തിട്ടുണ്ട്.ശബരിമലയുടെ കാര്യത്തിൽ ജനങ്ങളെ വിഡ്ഢികളാക്കാൻ നോക്കിയ സിപിഎമ്മിന് കനത്ത തിരിച്ചടി ലഭിക്കും. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന് ബോധ്യപ്പെടും.

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

വ്യാജ വോട്ടുകൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ച ഹൈക്കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഈ സന്ദർഭത്തിൽ അഭിനന്ദിക്കുകയാണ്. എന്റെ മണ്ഡലമായ ഹരിപ്പാട്ടു തന്നെ രണ്ടായിരത്തി എണ്ണൂറോളം വ്യാജ വോട്ടുകൾ ചേർത്തതായി കണ്ടത്തിയിരുന്നു. അവ പോൾ ചെയ്തിട്ടില്ല എന്ന് നേരിട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏതാണ്ട് 4,34000 കള്ള വോട്ടുകൾ ചേർത്തിരുന്നു .എന്നാൽ അതിൽ ഭൂരിപക്ഷവും പോൾ ചെയ്യാൻ അവർക്ക് സാധിച്ചില്ല.
തളിപ്പറമ്പിൽ വ്യാപകമായ ബൂത്ത് പിടുത്തം ഉണ്ടായി. അവിടെ റീ പോളിംഗ്
വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിന്‍റേത് പ്രാകൃത രാഷ്ട്രീയം,അമ്മമാരുടെ കണ്ണുനീരിന് മുൻപിൽ നേതൃത്വം മാപ്പ് പറയണം;കെസി വേണുഗോപാൽസിപിഎമ്മിന്‍റേത് പ്രാകൃത രാഷ്ട്രീയം,അമ്മമാരുടെ കണ്ണുനീരിന് മുൻപിൽ നേതൃത്വം മാപ്പ് പറയണം;കെസി വേണുഗോപാൽ

10 അല്ല, 13 മണ്ഡലങ്ങൾ; പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് ബിജെപി,ആദ്യ കണക്ക് കൂട്ടലിൽ മണ്ഡലങ്ങൾ ഇങ്ങനെ10 അല്ല, 13 മണ്ഡലങ്ങൾ; പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് ബിജെപി,ആദ്യ കണക്ക് കൂട്ടലിൽ മണ്ഡലങ്ങൾ ഇങ്ങനെ

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
ആന്റണിയുടെ മകനെ തേച്ചൊട്ടിച്ച്‌ കോൺഗ്രെസ്സുകാർ | Oneindia Malayalam

English summary
CPM made an unholy political alliance in this election ;slams chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X