തൃശൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
തൃശൂര്‍: തൃശൂര്‍ പാവറട്ടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ഖാദറിന്റെ മകന്‍ ഷിഹാബ് (38)ആണ് മരിച്ചത്.
കൈയ്ക്കും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ ഷിഹാബിനെ തൃശ്ശൂര്‍ എലൈറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെട്ടേറ്റ് വലതുകൈ തൂങ്ങിയ നിലയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ചുക്കുബസാര്‍ തൂമാട്ട് റോഡിനു സമീപമാണ് ആക്രമണം.

ഷിഹാബും മുല്ലശ്ശേരി പഞ്ചായത്ത് ലൈബ്രേറിയന്‍ ബൈജുവും ചായക്കടയില്‍നിന്ന് ഭക്ഷണം കഴിച്ച് ബൈക്കില്‍ മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘമാണ് ഷിഹാബിനെ വെട്ടിയത്. അക്രമികള്‍ ബൈജുവിനോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. വെട്ടേറ്റ് സമീപത്തെ തോട്ടിലാണ് ഷിഹാബ് കിടന്നിരുന്നത്.
വഴിയാത്രക്കാരാണ് സംഭവം ആദ്യം കണ്ടത്. ഗുരുവായൂര്‍ എ.സി.പി. ആര്‍. ജയചന്ദ്രന്‍ പിള്ള, സി.ഐ. കെ. സുദര്‍ശന്‍, പാവറട്ടി ഗ്രേഡ് എസ്.ഐ. എന്‍.എസ്. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തൃശൂര്‍ ജില്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications