Get Updates
Get notified of breaking news, exclusive insights, and must-see stories!

4 ഏകാംഗ കക്ഷികൾക്കും മന്ത്രിസ്ഥാനം? കേരള കോൺഗ്രസിന് ഒന്ന് മാത്രം.. പുതിയ ഫോർമുല ഇങ്ങനെ

തിരുവന്തപുരം; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സംബന്ധിച്ച ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴും മന്ത്രിസഭ സംബന്ധിച്ച പൂർണ ചിത്രം തെളിഞ്ഞിട്ടില്ല. മന്ത്രിസ്ഥാനം സംബന്ധിച്ച ഘടകക്ഷികളുടെ ആവശ്യങ്ങളിൽ ഞായറാഴ്ചത്തെ ചർച്ചയോടെ അന്തിമ തിരുമാനം ആയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ ഇന്നലെ എകെജി സെന്ററിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സിപിഎം ചർച്ച നടത്തിയിരുന്നു. ഘടകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച നിർദ്ദേശവും കൂടിക്കാഴ്ചയിൽ സിപിഎം ചർച്ച ചെയ്തിട്ടുണ്ട്. നിലവിലെ ധാരണ ഇങ്ങനെ.

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

 12 മന്ത്രിമാർ

12 മന്ത്രിമാർ

21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎമ്മിന് 12 മന്ത്രിമാരാണ് ഉണ്ടാകാൻ സാധ്യത. കഴിഞ്ഞ തവണ സിപിഎമ്മിന് 13 മന്ത്രിസ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നിലനിർത്താൻ സാധിക്കും. കാനം സിപിഎം കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് ധാരണ ആയിട്ടുണ്ട്.

 ചീഫ് വിപ്പ് പദവി

ചീഫ് വിപ്പ് പദവി

എന്നാൽ ചീഫ് വിപ്പ് പദവി സിപിഐ വിട്ടുകൊടുക്കേണ്ടി വരും.കഴിഞ്ഞ തവണ 12 ൽ നിന്ന് ഒരു മന്ത്രിയെ കൂടി സിപിഎം സഭയിൽ ഉൾപ്പെടുത്തിയതോടെയാണ് സിപിഐക്ക് നാല് മന്ത്രിസ്ഥാനത്തോടൊപ്പം ക്യാബിനെറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം ലഭിച്ചത്. പദവി വിട്ടുകൊടുക്കാൻ സിപിഐ അനുകൂല നിലപടാണ് യോഗത്തിൽ അറിയിച്ചത്.

 സ്ഥിരം വകുപ്പുകൾ

സ്ഥിരം വകുപ്പുകൾ

എന്നാൽ കഴിഞ്ഞ തവണ തന്നെ ലഭിച്ച വകുപ്പുകൾ സിപിഐയ്ക്ക് ലഭിക്കാൻ സാധ്യത ഇല്ലെന്നാണ് സൂചന. സ്ഥിരം വകുപ്പുകളിൽ മാറ്റം വേണമെന്ന നിർദ്ദേശം സിപിഐ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇതിനോട് സിപിഐ പ്രതികരിച്ചിട്ടില്ല. ഇതിൽ തിരമാനമായാൽ മാത്രമേ മറ്റ് ഘടകക്ഷികൾക്ക് നൽകുന്ന വകുപ്പുകൾ സംബന്ധിച്ച് ധാരണയിൽ എത്താൻ സാധിക്കു.

 കേരള കോൺഗ്രസിന്

കേരള കോൺഗ്രസിന്

സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള കേരള കോൺഗ്രസിന് രണ്ട് മന്ത്രി പദം ലഭിക്കാൻ ഇടയില്ലെന്ന് തന്നെയാണ് ഏറ്റവും ഒടുവിലായും സിപിഎം അറിയിച്ച വിവരം എന്നാണ് സൂചന. എങ്കിൽ നിർണായക വകുപ്പുകൾ നൽകണമെന്ന ആവശ്യമാണ് സിപിഎമ്മിന് മുന്നിൽ കേരള കോൺഗ്രസ് വെയ്ക്കുന്നത്.പൊതുമരാമത്ത് വകുപ്പോ വൈദ്യുതി വകുപ്പോ കേരള കോൺഗ്രസിന് നൽകുന്നത് പരിഗണനയിലാണ്.

 ഐഎൻഎൽ

ഐഎൻഎൽ

അതേസമയം കേരള കോൺഗ്രസ് സമ്മർദ്ദം തുടരുകയാണെങ്കിൽ ചീഫ് വിപ്പ് പദവിയും പാർട്ടിക്ക് നൽകുന്നത് പരിഗണിച്ചേക്കും. ഇതിന് മുന്നണിക്കുള്ളിൽ എതിർപ്പ് ഉയർന്നാൽ ഒരു അംഗമുള്ള ഐഎൻഎല്ലിന് ചീഫ് വിപ്പ് പദം നൽകിയേക്കുമെന്നാണ് വിവരം. അഹമ്മദ് ദേവർകോവിലാണ് ഐഎൻഎൽ പ്രതിനിധി.

 രണ്ട് പേർക്ക്

രണ്ട് പേർക്ക്

ഏകാംഗ കക്ഷികളിൽ രണ്ട് പേർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുന്ന കാര്യത്തിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ ധാരണയായിരുന്നു. കേരള കോൺഗ്രസ് എസ്, എൽജെഡി, ഐഎൻഎൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി എന്നീ കക്ഷികൾക്കാണ് ഓരോ അംഗങ്ങൾ വീതമുള്ളത്.

 നാല് പേർക്ക് വീതം

നാല് പേർക്ക് വീതം

കേരള കോൺഗ്രസ് ബി നേതാവ് ഗണേഷ് കുമാറിനും ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ എ രാജുവിനും മന്ത്രിസ്ഥാനം നൽകാനുള്ള ആലോചന ഉണ്ട്. എന്നാൽ മറ്റ് കക്ഷികൾ ആവശ്യം കടുപ്പിച്ചാൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ നാല് കക്ഷികൾക്കായി വീതം വെയ്പ്പിനാണ് ആലോചന നടക്കുന്നതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

 ലഭിക്കില്ലെന്ന്

ലഭിക്കില്ലെന്ന്

കോൺഗ്രസ് എസിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്ന സൂചന സിപിഎം നൽകിയിട്ടുണ്ട് . കഴിഞ്ഞ തവണ കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിസ്ഥാനം നൽകിയത് സിപിഎം ചൂണ്ടിക്കാട്ടുന്നു. ചീഫ് വിപ്പ് പദം ഐഎൻഎല്ലിന് ലഭിക്കില്ലേങ്കിൽ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടേണ്ടി വരും.

 പങ്കിടേണ്ടി വരിക

പങ്കിടേണ്ടി വരിക

കെബി ഗണേഷ് കുമാറും എൽജെഡി നേതാവ് കെപി മോഹനനുമാകും രണ്ട് വർഷം വീതം മന്ത്രിസ്ഥാനം പങ്കിടേണ്ടി വരിക. അതേസമയം ഈ ഒരു ഫോർമുല എത്രത്തോളം ഘടകക്ഷികൾ അംഗീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. മൂന്ന് സീറ്റുകളിൽ മത്സരിച്ച് ഒരിടത്ത് മാത്രം വിജയിച്ച എൽജെഡിക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന അഭിപ്രായം ഉയർന്നാൽ കെബി ഗണേഷ് കുമാറിന് മുഴുവൻ ടേമും ലഭിച്ചേക്കും.

 ഓരോ മന്ത്രിസ്ഥാനം

ഓരോ മന്ത്രിസ്ഥാനം

കഴിഞ്ഞ തവണയും ഗണേഷ് കുമാറിന് അവസരം നൽകിയിട്ടില്ലെന്നതിനാൽ ഈ സാധ്യത ഏറെയാണ്. അതേസമയം രണ്ട് അംഗങ്ങൾ വീതമുള്ള ജെഡിഎസിനും എൻസിപിക്കും ഓരോ മന്ത്രിസ്ഥാനം ലഭിക്കും. മന്ത്രിസ്ഥാനം ഇവർ ഉറപ്പിച്ചെങ്കിലും ആര് മന്ത്രിയാകും എന്ന തർക്കം ഇരു പാർട്ടികളിലും തുടരുകയാണ്.

സാരിയിൽ സുന്ദരിയായി ദർഷ ഗുപ്ത- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    KB Ganesh Kumar may included in 2nd Pinarayi cabinet

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+