മലപ്പുറം പിടിക്കാന്‍ സിപിഎം കളിക്കുമോ?
മലപ്പുറം: മുസ്ലീം ലീഗില്‍ പതിവിന് വിപരീതമായി പൊട്ടിത്തെറികള്‍, പ്രതിഷേധ യോഗങ്ങള്‍, പ്രതിഷേധ പ്രകടനങ്ങള്‍... കാരണം മറ്റൊന്നുമല്ല ഭൂരിപക്ഷം പ്രവര്‍ത്തകരുടേയും വികാരം മാനിക്കാതെ ഇ അഹമ്മദിനെ വീണ്ടും മലപ്പുറം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തന്നെ വിഷയം.
ഇത് നല്ല കലക്ക വെള്ളമാണ്. സിപിഎം വിചാരിച്ചാല്‍ സുഖമായി മീന്‍ പിടിച്ച് പോകാവുന്ന അവസരം. ഈ അവസരം മൊതലാക്കാന്‍ തന്നെയാണ് സിപിഎമ്മും ശ്രമിക്കുന്നതെന്നാണ് വിവരം.

പാര്‍ട്ടി സംസ്ഥാന സമിതി അംഗവും മുന്‍ വനിതാ കമ്മീഷന്‍ അംഗവും ആയ പികെ സൈനബയെ മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനിച്ചിരുന്നത്. മികച്ച നേതാവെങ്കിലും മലപ്പുറം പോലുള്ള ഒരു മണ്ഡലത്തില്‍ വോട്ട് മറിക്കാനുള്ള വ്യക്തി പ്രഭാവം പികെ സൈനബക്ക് ഇല്ലെന്നതാണ് സത്യം.
തട്ടമിടാതെയും, മുഖം മറക്കാതെയും പൊതു വേദികളില്‍ തീപ്പൊരി പ്രസംഗങ്ങളുമായി പ്രത്യക്ഷപ്പെടുന്ന സൈനബയെ ഉള്‍ക്കൊള്ളാന്‍ മലപ്പുറത്തെ യാഥാസ്ഥിതിക മുസ്ലീം സമൂഹം തയ്യാറായിക്കൊള്ളണം എന്നില്ല. ഈ സത്യം ഇപ്പോള്‍ സിപിഎം മനസ്സിലാക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ മലപ്പുറത്ത് നടക്കുന്നത്. എത്തരത്തിലുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയാല്‍ മലപ്പുറം പിടിക്കാനാകും എന്നാണ് സിപിഎം ചിന്തിക്കുന്നത്. അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിക്കുന്ന ലീഗ്-യൂത്ത് ലീഗ് നേതാക്കളില്‍ ആരെയെങ്കിലും അടര്‍ത്തിയെടുക്കുന്ന കാര്യവും സിപിഎമ്മിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
ഇ അഹമ്മദിനെതിരെ പലയിടത്തും ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. അഹമ്മദിനെതി ഫേസ്ബുക്ക് പേജും ചില ലീഗ് അനുകൂലികള്‍ തയ്യാറാക്കിയിട്ടുണ്ട്.

Post by We Love Muslim League. We Hate E Ahmad.

Click it and Unblock the Notifications