ആരാകും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി: സിപിഎം നേതൃയോഗം ഇന്ന് തുടങ്ങും
തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യോഗത്തിലെ പ്രധാനവിഷയമാകുമെന്നാണ് വിവരം. പാര്‍ട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാചുമതലകളിലും തീരുമാനം യോഗത്തിലുണ്ടാകും. മുഖ്യമന്ത്രി പൊളിറ്റിക്കല്‍ സെക്രട്ടറി ആരാകും എന്നതിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.
പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്നില്‍ക്കണ്ടുകൊണ്ടാണ് എറണാകുളം സമ്മേളനത്തില്‍ പി ശശിയെ സമിതിയിലേക്ക് എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ അഴിച്ചുപണി നടത്തുമെന്നും മറ്റു ചിലരെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പി ശശി തന്നെ സെക്രട്ടറിയാകാനാണ് സാധ്യതയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന സമയം പി ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി. 1996-2001 കാലത്ത് പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റ് വിശ്വസ്തനാണ് പി ശശി എന്നതും അദ്ദേഹത്തിന് മേല്‍കൈ നല്‍കുന്നുണ്ട്. പി.ബി.യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ എ വിജയരാഘവന്‍ വഹിച്ചിരുന്ന പോസ്റ്റുകളിലും ഒഴിവു വരും. പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുന്നതോടെ എ വിജയരാഘവന്‍ മൂന്നുചുമതലകളില്‍ നിന്നുമാണ് ഒഴിവാകുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ആരാകും എന്ന കാര്യത്തിലും ഇന്ന് യോഗം തീരുമാനം ഉണ്ടായേക്കും.
എ.കെ.ജി. പഠന-ഗവേഷണ കേന്ദ്രത്തിന്റെയും ഇ.എം.എസ്. അക്കാദമിയുടെയും ചുമതല എല്‍.ഡി.എഫ്. എ. വിജയരാഘവനാണ് നിര്‍വഹിച്ചിരുന്നത്. ഈ ചുമതലകളിലേക്ക് ഇ പി ജയരാജന്‍, എ കെ ബാലന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയാണ് പരിഗണിക്കുന്നത്. ദേശാഭിമാനിയുടെ പത്രാധിപര്‍, ചിന്തയുടെ പത്രാധിപര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സംബന്ധിച്ചും മറ്റു ട്രേഡ് യൂണിയന്‍ ചുമതലകള്‍ സംബന്ധിച്ചും യോഗത്തില്‍ തീരുമാനം ഉണ്ടാകും.
തെങ്ങിന്‍ത്തോപ്പില്‍ മാക്‌സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications