Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചു; 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് 2 സിപിഎം ബ്രാഞ്ച് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയുമായ അലന്‍ ഷുഹൈബ്, മാധ്യമ വിദ്യാര്‍ത്ഥിയായ താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) ചുമത്തിയിട്ടുണ്ട്.

കോഴിക്കോട് പന്തീരങ്കാവില്‍ വെച്ചാണ് അലന്‍ ഷുഹൈബിനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ അലന്‍റെ ചെറുവണ്ണൂരിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തി. സിപിഎം മീഞ്ചന്ത ബൈപ്പാസ് ബ്രാഞ്ച് അംഗമായ അലന്‍ സജീവ എസ്എഫ്ഐ പ്രവര്‍ത്തകനുമാണ്.

 uapa

നടന്നിരിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് അലന്‍റെ പിതാവ് ശുബൈഹ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ല. ഏതോ ഒരു നോട്ടീസ് കയ്യിലുണ്ടെന്ന പേരിലാണ് പോലീസ് അലനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അമ്മ സബിത ശുഹൈബ് പറഞ്ഞു. ഇന്നലെ വൈകീട്ട് അറസ്റ്റ് നടന്നെങ്കിലും പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടില്‍ റെയിഡ് നടന്നതെന്നും സബിത പറഞ്ഞു.

അലന്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തെന്നും ലഘുലേഖകള്‍ കണ്ടെടുത്തെന്നുമാണ് പോലീസ് അറിയിക്കുന്നത്. മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന് പോലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ലഘുലേഖയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്നും പോലീസ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+