രാഷ്ട്രീയ സംഘര്‍ഷം: പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു
ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ തവണക്കടവിലുണ്ടായ ബിജെപി- സിപിഎം സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപി ഐ എം പ്രവര്‍ത്തകന്‍ മരിച്ചു. സിപി ഐ എം പള്ളിപ്പുറം വടക്ക് ലോക്കല്‍ കമ്മിറ്റിയംഗമായ ഷിബു(38) ആണ് മരിച്ചത്.
രണ്ടു ദിവസം മുന്‍പാണ് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ ഇരുമ്പ് വടികൊണ്ട് ഇയാള്‍ക്ക് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.നില അതീവ ഗുരുതരമായ തുടര്‍ന്ന ഇയാള്‍ ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു.

ഷിബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. ആക്രമണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ ഇന്ന് രാവിലെ 11 മണി മുതല്‍ വൈകിട്ട ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.












Click it and Unblock the Notifications