Get Updates
Get notified of breaking news, exclusive insights, and must-see stories!

20 വർഷത്തിന് ശേഷം കോട്ടയത്ത് നിന്ന് സിപിഎം മന്ത്രി; വിഎൻ വാസവൻ മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം; പാർട്ടിയുടെ സ്വന്തം തട്ടകമായ കോട്ടയത്ത് നിന്ന് ഇക്കുറി കേരള കോൺഗ്രസിന് മന്ത്രിമാരില്ല. രണ്ടാം പിണറായി സർക്കാരിൽ ഇടംപിടിച്ച പാർട്ടി മന്ത്രി ഇടുക്കിയിൽ നിന്നാണ്, റോഷി അഗസ്റ്റിൻ. എന്നാൽ 20 വർഷത്തിന് ശേഷം സിപിഎമ്മിന് ജില്ലയിൽ നിന്നും വീണ്ടുമൊരു മന്ത്രി ഉണ്ടായിരിക്കുകയാണ്. ഏറ്റുമാനൂരിൽ നിന്നും വിജയിച്ച വിഎൻ വാസവൻ.

1996 ൽ ഇകെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന ടികെ രാമകൃഷ്ണനായിരുന്നു സിപിഎമ്മിൽ നി്നനും ഏറ്റവും ഒടുവിൽ മന്ത്രിയായ കോട്ടയം ജില്ലക്കാരൻ. 2006 ലും 2016 ലും ഇടതുപക്ഷം ഭരണം നേടിയെങ്കിലും പക്ഷേ ജില്ലയ്ക്ക് സിപിഎമ്മിൽ നിന്ന് മന്ത്രിമാരുണ്ടായിരുന്നില്ല.

 vasavan-16213393

കഴിഞ്ഞ തവണ ഏറ്റുമാനൂരിൽ നിന്നും വിജയിച്ച സുരേഷ് കുറുപ്പ് മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന തരത്തിൽ അവസാന വട്ടം വരെ ചർച്ചകൾ ഉണ്ടായിരു്നനുവെങ്കിലും പിന്നീട് പരിഗണിച്ചില്ല. ഇത്തവണ പാർട്ടിയുടെ ജില്ലയിലെ ജനകീയ മുഖമായ വിഎൻ വാസവന് ആ അവസരം ലഭിച്ചിരിക്കുകയാണ്. . 2006 ല്‍ കോട്ടയം എംഎല്‍എയായിരുന്ന വാസവൻ നിയമസഭയില്‍ എത്തുന്നത് ഇത് രണ്ടാം വട്ടമാണ്. ഏറ്റുമാനൂരിൽ നിന്നും 14,303 വോട്ടുകൾക്കാണ് വാസവൻ വിജയിച്ചത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം മുൻ ജില്ലാ സെക്രട്ടറിയുമാണ് വിഎൻ വാസവൻ. എസ്എഫ്ഐയിലൂടെയാണ് വിഎൻ വാസവൻ പൊതുരംഗത്തേക്ക് കടന്ന് വന്നത്. 1991 മുതൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും 1997 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു.

1987 ലാണ് ആദ്യമായി വാസവൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെയായിരുന്നു പോരാട്ടം. എന്നാൽ പരാജയപ്പെട്ടു. 91 ലും മത്സരിച്ചെങ്കിലും പരാജയം തന്നെയായിരുന്നു ഫലം. 2006 ൽ കോട്ടയത്ത് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടർ ബോർഡ് അംഗം, ജനറൽ കൗൺസിൽ, സിഐടിയു വർക്കിംഗ് കമ്മിറ്റി അംഗം റബ്കോ ചെയർമാൻ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

1954 ൽ മാട്ടക്കരയിൽ നാരായണന്റെയും കാർത്ത്യാനിയുടേയും മകനായാണ് വാസവന്റെ ജനനം. ഗീതയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    'P A Muhammad Riyas' youngest minister in second Pinarayi cabinet | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+