കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകന് നേരെ എംഎല്‍എയുടെ കൈയ്യേറ്റം

  • By Meera Balan
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ സിപിഎം എംഎല്‍എ യുടെ കൈയ്യേറ്റ ശ്രമം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനയച്ച കത്തിനെപ്പറ്റി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനോട് പ്രതികരണം ചോദിയ്ക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെ കൈയ്യേറ്റ ശ്രമം. കണ്ണൂര്‍ സിറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍ നിഖിലിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്.

പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണനാണ് മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. രമയെ പിന്തുണച്ച് വിഎസ് എഴുതിയ കത്തിനെക്കുറിച്ച് വൃന്ദ കാരട്ടിനോട് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് നീയാരാ ഇതൊക്കെ ചോദിയ്ക്കാന്‍ എന്ന് ആക്രോശിച്ച് തട്ടിക്കയറുകയായിരുന്നു എംഎല്‍എ

മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റാനും ഇയാള്‍ ശ്രമിച്ചു. പിന്നീട് വൃന്ദ കാരാട്ട് ഇടപെട്ട് എംഎല്‍എ യെ ശാന്തനാക്കുകയായിരുന്നു.

<center><iframe width="100%" height="450" src="//www.youtube.com/embed/ihNPgHOCmy4" frameborder="0" allowfullscreen></iframe></center>

English summary
MLA attack media person.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X