കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു വധം; വിവാദമായി സിപിഎം എംഎല്‍എയുടെ ഭാര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്; മറുപടിയുമായി എംഎല്‍എ

  • By Desk
Google Oneindia Malayalam News

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ആഗ്ലോ ഇന്ത്യന്‍ എംഎല്‍എയായ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. എഡിഡിപിഐ, ആര്‍എസ്എസ് തുടങ്ങിയ വര്‍ഗ്ഗീയ സംഘടനകളെ സിപിഎം ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നുവെന്ന ആരോപണമായിരുന്നു ഫെയ്‌സ്ബുക്ക് പോസിറ്റിലൂടെ ജോണ്‍ ഫെര്‍ണാണ്ടിസിന്റെ ഭാര്യയായ ജെസി ഉന്നയിച്ചത്.

വിവാദമായതോടെ അവര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും അതിനോടകം തന്നെ നിരവധി ആളുകള്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഭാര്യ ഫെയ്‌സ്ബുക്കില്‍

ഭാര്യ ഫെയ്‌സ്ബുക്കില്‍

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ എസ്ഡിപിഐ, ആര്‍എസ്എസ് പോലുള്ള വര്‍ഗീയ കക്ഷികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞിരിക്കുന്നു എന്നായിരുന്നു ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ജെസി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സംരക്ഷണം

സംരക്ഷണം

അഭിമന്യു വധവും ജെസി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ നുഴഞ്ഞ് കയറിയ ചില എസ്ഡിപിഐ പ്രവര്‍ത്തകരാണ് അഭിമന്യുവിന്റെ കൊലപാതകികള്‍ക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടിയിലെ ചില കൗണ്‍സിലര്‍മാര്‍ക്കും ലോക്കല്‍ സെക്രട്ടറിമാര്‍ക്കും എസ്ഡിപിഐയുമായും ആര്‍എസ്എസ്മായും ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞകാര്യവും ജെസി പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

വര്‍ഗീയ പ്രീണനം

വര്‍ഗീയ പ്രീണനം

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന്‍ ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ അതേപടി ജെസി ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു. 'നമ്മള്‍ വര്‍ഗീയതക്കെതിരെ നിലപാടെടുക്കുന്നവരല്ലെ? അതെവര്‍ഗീയ വാദം തുലയട്ടെ... ക്യാമ്പെയിനില്‍ ഞാനും പോയി സഖാവെ. പക്ഷെ, പശ്ചിമകൊച്ചിയില്‍ നടക്കുന്ന വര്‍ഗീയ പ്രീണനം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ ജോണ്‍ ഫെര്‍ണാണ്ടസ്സ് എന്തേ തയ്യാറാവുന്നില്ല?' എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നതായി ജെസി പോസ്റ്റില്‍ സൂചിപ്പിച്ചു.

പേടിയാണോ

പേടിയാണോ

കൊച്ചിയിലെ അമരാവതി ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ സ്ഥലം ഹിന്ദു വര്‍ഗീയവാദികള്‍ കൈയേറി ഗേറ്റും, ബോര്‍ഡും വച്ചു. ഇവിടുത്തെ സിപിഎം. നേതൃത്വം അതിനു വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുന്നു. വേണ്ടപ്പെട്ടവരോടെല്ലാം ഞങ്ങള്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ മൗനാനുവാദം കൊടുത്തിരിക്കുന്നു. ആരും അനങ്ങുന്നില്ല. എന്തേ ഈ ഹിന്ദു വര്‍ഗീയവാദികളെ പേടിയാണോ സിപിഎം നേതൃത്വത്തിന് എന്ന് ഉദ്യോഗസ്ഥന്റെ ചോദ്യവും അതേപടി തന്നെ ജെസി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

പാര്‍ട്ടി അന്വേഷിക്കണം

പാര്‍ട്ടി അന്വേഷിക്കണം

അഭിമന്യുവിനെ കൊന്നവര്‍ക്ക് എല്ലാ സംരക്ഷണവും ഒരുക്കിയത് ഇവരാണ് സഖാവെ. ഇവരാണ് ... തോപ്പുംപടിയില്‍ വന്നിറങ്ങിയ അഭിമന്യുവിന്റ കൊലയാളികള്‍ക്ക് ആരുടെ സംരക്ഷണം കിട്ടി എന്ന് പാര്‍ട്ടി അന്വേഷിക്കണം. ഇതാണ് സഖാവെ ഇവിടെ നടക്കുന്നത്. സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനപ്പുറം: ചില കൊടുക്കല്‍ വാങ്ങലുകള്‍. ഇത് നിര്‍ത്തിക്കാന്‍ ഇവരുടെ ഓശാരം പറ്റാത്ത സ: ജോണ്‍ ഫെര്‍ണാണ്ടസ്സ് മുന്‍കൈ എടുക്കണമെന്ന് ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞതായും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജോണ്‍ ഫെര്‍ണാണ്ടസ്

ജോണ്‍ ഫെര്‍ണാണ്ടസ്

വിവാദമയാതോടെ പെട്ടെന്ന് തന്നെ ജെസി ഫെയ്‌സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി സിപിഎം എംഎല്‍എയും ജെസിയുടെ ഭര്‍ത്താവുമായ ജോണ്‍ ഫെര്‍ണാണ്ടസ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അര്‍ഹിക്കുന്ന അവജ്ഞതയോടെ ആ പോസ്റ്റിനെ തള്ളിക്കളയണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അടിസ്ഥാനരഹിതം

അടിസ്ഥാനരഹിതം

ഭാര്യ ജെസിയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയത് കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അപജ്ഞതയോടെ തള്ളിക്കളേയേണ്ടതാണെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് വ്യ്ക്തമാക്കി. വിദ്യാഭ്യാസ വകുപ്പിലെ ഒരു ജീവനക്കാരന്‍ ഭാര്യയോട് ടെലിഫോണില്‍ സംസാരിച്ച കാര്യങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ പറയുന്ന കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് എംഎല്‍എ പറഞ്ഞു.

നിലപാട്

നിലപാട്

വര്‍ഗീയവാദത്തിനും തീവ്രവാദത്തിനും എതിരെ എക്കാലത്തും ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അത്തരത്തിലുള്ള അതിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടത്താന്‍ ശ്രമിക്കുവര്‍ക്ക് ഒരു വിധത്തിലും സഹായകരമായ ഒരു വാക്കോ പ്രവര്‍ത്തിയോ പാര്‍ട്ടി പ്രവര്‍ത്തകരുടേയോ അനുഭാവികളുടേയോ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഫെയ്സ്ബുക്ക് പോസ്റ്റ്

ജോണ്‍ ഫെര്‍ണാണ്ടസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
cpm mla george fernandes explained his wife jessy fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X