Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി തന്നെ നേതാവ്... ഇപ്പോള്‍ ഔദ്യോഗികം

തിരുവനന്തപുരം: ഇനി ഒരു തരത്തിലും ഉള്ള ആശങ്കകള്‍ക്കോ അനിശ്ചതത്വങ്ങള്‍ക്കോ സാധ്യതയില്ല. പിണറായി വിജയന്‍ഖെ മുഖ്യമന്ത്രി സ്ഥാനത്തിന് ഔദ്യോഗികമായി ഉറപ്പ് കൈവന്നിരിയ്ക്കുന്നു.

പിണറായി വിജയനെ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. എകെജി സെന്ററില്‍ നടന്ന സിപിഎം എംഎല്‍എമാരുടെ യോഗമാണ് പിണറായിയെ തിരഞ്ഞെടുത്ത്. സ്വതന്ത്ര എംഎല്‍എമാരുള്‍പ്പെടെ 63 പേരും യോഗത്തില്‍ പങ്കെടുത്തു.

Pinarayi vijayan

കോടിയേരി ബാലകൃഷ്ണനാണ് പിണറായി വിജയന്റെ പേര് നിര്‍ദ്ദേശിച്ചത്. സംസ്ഥാന സമിതിയില്‍ തന്നെ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു. കോടിയേരിയുടെ നിര്‍ദ്ദേശം എംഎല്‍എമാര്‍ ഐക്യകണ്‌ഠേനെ അംഗീകരിച്ചു.

പിന്നീട് കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍നറെ കണ്ടു. പിണറായി വിജയനെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള കത്തും ഗവര്‍ണര്‍ക്ക് കൈമാറി. പിണറായി വിജയന്‍ 25 ന് രാവിലെ ഗവര്‍ണറെ കാണും. 25 ന് വൈകീട്ട് നാല് മണിയ്ക്കാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+