യോഗിയെ സ്വാഗതം ചെയ്ത് സിപിഎം; പക്ഷെ വെറുതെയങ്ങ് കേരളം കണ്ടുപോകാനല്ല
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്ത് സിപിഎം. പരിഹാസ രൂപത്തിലാണ് സ്വാഗതം. എങ്ങനെ നന്നായി ആശുപത്രികള്‍ കൊണ്ടു പോകാം എന്ന് പഠിക്കുന്നതിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുകയാണെന്ന് സിപിഎം.
ട്വിറ്റര്‍ പേജിലാണ് സിപിഎം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യോഗി ആദിത്യ നാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം അറുപതിലേറെ കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ പരിഹാസം.

യോഗിയെ സ്വാഗതം ചെയ്തുളള സിപിഎമ്മിന്റെ ട്വീറ്റിന് വന്‍ പ്രചാരണമാണ് ലഭിച്ചിരിക്കുന്നത്. കീച്ചേരി മുതല്‍ കണ്ണൂര്‍ വരെയുള്ള പദയാത്രയിലാണ് യോഗി പങ്കെടുക്കുന്നത്. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തിലും യോഗി പങ്കെടുക്കുണ്ട്.


Click it and Unblock the Notifications