കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് ഇങ്ങനെയൊരു കേന്ദ്രമന്ത്രി, കേരളത്തെ മോശമാക്കാന്‍... മുരളീധരനെതിരെ സിപിഎം മുഖപത്രം!!

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിമര്‍ശനം കടുപ്പിച്ച് സിപിഎം. കഴിഞ്ഞ ദിവസങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും എകെ ബാലനും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയിലും രൂക്ഷമായ വിമര്‍ശനമാണ് വന്നിരിക്കുന്നത്. കേന്ദ്ര മന്ത്രി കേരളത്തിന് ബാധ്യതയാകരുത് എന്ന തലക്കെട്ടില്‍ വന്ന മുഖപ്രസംഗത്തിലാണ് വിമര്‍ശനം. സ്വന്തം നാട്ടിനെ അപകീര്‍ത്തിപ്പെടുത്തി രാഷ്ട്രീയം കളിക്കാനാണ് മുരളീധരന്റെ ശ്രമമെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

1

Recommended Video

cmsvideo
ഇത്ര മണ്ടന്മാരായിരുന്നോ ബിജെപി നേതാക്കള്‍ | Oneindia Malayalam

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകളിലൂടെ തുരങ്കംവെയ്ക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. എന്നാല്‍ സ്വന്തം മന്ത്രാലയം പോലും അതിന് ചെവി കൊടുത്തില്ല എന്ന് സംസ്ഥാനത്തെ അഭിനന്ദിച്ച് കൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍ മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അര്‍ത്ഥം പ്രശംസയല്ല എന്നാണ്. മന്ത്രിയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് പറയട്ടെ ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, നിഘണ്ടുക്കളെങ്കില്‍ മറിച്ചുനോക്കാന്‍ അദ്ദേഹം തയ്യാറാവണം.

കേരളത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ച ആളല്ലെങ്കിലും തലശേരിയില്‍ ജനിച്ച് ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവി വരെ എത്തിയ ഈ മന്ത്രിക്ക് കേരളം എന്ന് കേള്‍ക്കുമ്പോള്‍ കലിവരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമര്‍ഷമാണോ ഇതിന് കാരണം. ഒരു നല്ല വാക്കുപോലും കേരളത്തിന്റെ രോഗപ്രതിരോധത്തെ കുറിച്ച് പറയാന്‍ കേന്ദ്ര മന്ത്രി തയ്യാറായിട്ടില്ല. ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിന്ന് കേന്ദ്ര മന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാന്‍ വി മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

അതേസമയം കേരളത്തിനെ അപഹസിക്കാന്‍ മാത്രമായി, കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ മാത്രമായി ഒരു കേന്ദ്ര മന്ത്രി എന്തിനാണ്. പ്രബുദ്ധകേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്ര മന്ത്രിയെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം മുരളീധരന്‍ കോംപ്ലിമെന്റിന്റെ അര്‍ത്ഥം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ചോദിക്കണമെന്ന് എകെ ബാലനും പരിഹസിച്ചിരുന്നു. ഇതിനിടെ ചക്ക പറിക്കുന്നതിനിടെ അപകടം സംഭവിച്ച് ചികിത്സയിലായിരുന്നയാള്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്ന മുരളീധരന്‍ വാദം തെറ്റി. ഇയാള്‍ ഇന്നലെ രാവിലെ മരിച്ചെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇന്നലെ ഇയാള്‍ വൈകീട്ടായിരുന്നു മരിച്ചത്.

English summary
cpm mouth piece deshabhimani hits out at v muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X