സിപിഎം 10 കോടി വാഗ്ദാനം ചെയ്തെന്ന് സരിത
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ വേണ്ടി സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് സരിത എസ് നായരുടെ ആരോപണം. ജയ്ഹിന്ദ് ടിവിയിലൂടെയാണ് സരിത തന്റെ വെളിപ്പെടുത്തല്‍ നടത്തിയത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ സിപിഎം സരിതയെ സമീപിച്ചതായി നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലും സരിത ഇക്കാര്യം വ്യക്തമാക്കിയിരുന്നത്രെ.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനാണ് 10 കോടി രൂപ വാഗ്ദാനം ചെയ്തതെന്ന് സരിത പറയുന്നു. തന്റെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനുമായാണ് ജയരാജന് ഇക്കാര്യം സംസാരിച്ചതത്രെ. വിഷയത്തില്‍ ഇടനിലക്കാരനായി ഇടപെട്ടത് കൈരളി പീപ്പിള്‍ ചാനലിന്റെ റിപ്പോര്‍ട്ടറാണെന്നും സരിത ആരോപിക്കുന്നു.
തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് ചാനലിലൂടെ സരിത നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം. കഴിഞ്ഞ ദിവസം സ്വര്‍ണക്കടക്ക് കേസിലെ പ്രതിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ ടിവി പുറത്ത് വിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഇപ്പോള്‍ സരിതയുടെ വെളിപ്പെടുത്തല്‍ ജയ്ഹിന്ദ് ടിവിയില്‍ സംപ്രേഷണം ചെയ്തത് എന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ആരോപണം.
തിരുവനന്തപുരത്തെ അട്ടക്കുളങ്ങളര വനിത ജയിലില്‍ കഴിയവേയാണ് തന്നെ പണം തന്ന് സ്വാധീനിക്കാന്‍ സിപിഎം ശ്രമിച്ചതെന്നാണ് സരിത ആരോപിക്കുന്നത്. ജയിലി പറത്ത് വച്ചാണത്രെ പീപ്പിള്‍ ടിവി റിപ്പോര്‍ട്ടര്‍ ഇക്കാര്യം സംസാരിച്ചത്.
സോളാര്‍തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നും സരിത ആരോപിച്ചു. രശ്മി കൊലക്കേസില്‍ ബിജുവിനെ സംരക്ഷിച്ചത് ബിനീഷ് ആയിരുന്നു എന്നും സരിത ആരോപിക്കുന്നുണ്ട്.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications