മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി സ്വാഭാവികം; വിവാദം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ!!
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയ നടപടി അസ്വാഭിവകമായി കാണേണ്ടതില്ലെന്ന് സിപിഎം. സിപിഎം സെക്രട്ടറിയേറ്റിന്റെതാണ് വിലയിരുത്തല്‍. ആര്‍എസ്എസ് കാര്യവാഹക് എടക്കോട് രാജേഷ് കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു വരുത്തി ഗവർണർ പി സദാശിവം വിശദീകരണം തേടിയിരുന്നു. ഈ നടപടി വിവാദമാക്കേണ്ടെന്നാണ് സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന പൊതുവികാരമാണ് സെക്രട്ടേറിയറ്റിലെ ചര്‍ച്ചയില്‍ ഉയര്‍ന്നത്. നേരത്തെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ സംഭവത്തില്‍ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

മറ്റ് തരത്തില്‍ ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്ന പൊതുവികാരമാണ് സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായിട്ടില്ല. നിലവില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞാല്‍ അത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.












Click it and Unblock the Notifications