കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷം തകര്‍ന്നുപോയെന്ന് മുറവിളി കൂട്ടിയവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് വിധി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്നും ഇടതുമുന്നണിക്ക് വലിയ ആശ്വാസം നല്‍കുന്ന ജനവിധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 22 സീറ്റില്‍ വിജയിച്ച് മുന്‍തൂക്കം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ നേടിയപ്പോള്‍ അഞ്ച് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. എല്‍ഡിഎഫ് - 23, യുഡിഎഫ് - 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില.

<strong> വിമര്‍ശനങ്ങള്‍ അതിരു കടന്നു; വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു</strong> വിമര്‍ശനങ്ങള്‍ അതിരു കടന്നു; വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു

യുഡിഎഫിന്‍റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എല്‍ഡിഎഫിന്‍റെ എഴ് സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു. തിരുവനന്തപുരം കല്ലറ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കഴിഞ്ഞതാണ് യുഡിഎഫ് വിജയത്തില്‍ നിര്‍ണ്ണായകമായത്. ഉപതിരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് അധികാര കൈമാറ്റമുണ്ടായ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനവും കല്ലറ പഞ്ചായത്താണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ പിന്നില്‍ പോയ വാര്‍ഡുകളില്‍ തിരിച്ചു വരാനും ചിലയിടങ്ങളിലും അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞതും സിപിഎമ്മിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.. വിശദാംശങ്ങള്‍ ഇങ്ങനെ..

രാഹുല്‍ ഭൂരിപക്ഷം പിടിച്ച വാര്‍ഡില്‍

രാഹുല്‍ ഭൂരിപക്ഷം പിടിച്ച വാര്‍ഡില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്‍റെ ഭൂരിപക്ഷം നല്‍കിയ മുട്ടില്‍ പഞ്ചായത്തിലെ മണ്ടാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുല്‍പ്പാടി അബ്ദുള്ള നേടിയത് അട്ടിമറി വിജയമാണ് നേടിയത്. യുഡിഎഫിലെ കൊട്ടേക്കാരന്‍ മൊയ്തീനെ 177 വോട്ടുകള്‍ക്കാണ് പുല്‍പ്പാടി അബ്ദുള്ള പരാജയപ്പെടുത്തിയത്. ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തിലെ അങ്ങാടി പഞ്ചായത്തിലെ സിപിഎം വിജയവും ശ്രദ്ധേയമാണ്. 9 വോട്ടുകള്‍ മാത്രമാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

വോട്ടര്‍മാര്‍ക്ക് അഭിനന്ദനം

വോട്ടര്‍മാര്‍ക്ക് അഭിനന്ദനം

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ മികച്ച വിജയം നല്‍കിയ വോട്ടര്‍മാരെ അഭിനന്ദിച്ചുകൊണ്ട് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ രംഗത്ത് വന്നു. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന്‌ മുറവിളിയ്‌ക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലമെന്നും സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. സിപിഎം സെക്രട്ടറിയേക്ക് പുറത്തിറക്കിയ പത്രകുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

തിരഞ്ഞെടുപ്പ് നടന്നത്

തിരഞ്ഞെടുപ്പ് നടന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ മികച്ച വിജയം നല്‍കിയ വോട്ടര്‍മാരെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിനന്ദിച്ചു. 13 ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലും, 4 ബ്ലോക്ക്‌ പഞ്ചായത്ത്‌ വാര്‍ഡുകളിലേക്കും, 5 നഗരസഭാ വാര്‍ഡുകളിലേക്കുമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതില്‍ 22 വാര്‍ഡുകളില്‍ എല്‍ഡിഎഫ്‌ മികച്ച വിജയം നേടി. ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തില്‍ ജയിച്ച വയനാട്‌ പാര്‍ലമെന്റ്‌ മണ്ഡലത്തിലെ മാന്താട്‌ വാര്‍ഡ്‌ യു.ഡി.എഫില്‍ നിന്നും 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എല്‍.ഡി.എഫ്‌ പിടിച്ചെടുത്തത്‌.

മുറവിളിയ്‌ക്കുന്നവര്‍ക്കുള്ള മറുപടി

മുറവിളിയ്‌ക്കുന്നവര്‍ക്കുള്ള മറുപടി

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്‌ 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ എല്‍ഡിഎഫ്‌, യുഡിഎഫില്‍ നിന്ന്‌ പിടിച്ചെടുത്തത്‌. ബിജെപിയ്‌ക്ക്‌ ഇവിടെ 9 വോട്ടാണ്‌ ലഭിച്ചത്‌. ഉപതെരഞ്ഞെടുപ്പ്‌ നടന്ന എല്ലാ വാര്‍ഡുകളിലും ലോകസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ എല്‍ഡിഎഫിന്‌ വര്‍ദ്ധിച്ചു. ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തോടെ ഇടതുപക്ഷം തകര്‍ന്നുപോയെന്ന്‌ മുറവിളിയ്‌ക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌ ഈ ഉപതെരഞ്ഞെടുപ്പ്‌ ഫലം.

കോണ്‍ഗ്രസിനെ കഴിയുവെന്ന ചിന്ത

കോണ്‍ഗ്രസിനെ കഴിയുവെന്ന ചിന്ത

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പരാജയം താത്‌ക്കാലികമാണെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലത്തെ വിലയിരുത്തിക്കൊണ്ട്‌ സിപിഐ (എം) വ്യക്തമാക്കിയതാണ്‌. കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ കോണ്‍ഗ്രസ്സിനേ കഴിയൂവെന്ന ചിന്തയിലാണ്‌ വിവിധ ജനവിഭാഗങ്ങള്‍ അന്ന്‌ യുഡിഎഫിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തത്‌. ഇടതുപക്ഷത്തോട്‌ യാതൊരു ശത്രുതയും ഈ ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്നില്ല. കുറവുകള്‍ കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ സിപിഐ (എം) തുടര്‍ന്നും നടത്തും. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാരേയും അഭിവാദ്യം ചെയ്യുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച് പത്രക്കുറിപ്പ്

English summary
cpm on local body bye election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X