കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലക്കം മറിഞ്ഞ് സിപിഎമ്മും; ശബരിമലയില്‍ യുവതി പ്രവേശനം വേണ്ട

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സിപിഎം. വിധിയില്‍ വ്യക്തത വരും വരെ യുവതി പ്രവേശനം അനുവദിക്കേണ്ടെന്നാണ് സിപിഎം നിലപാട്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് തിരുമാനം. സുപ്രീം കോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്തിമ തിരുമാനം വന്നതിന് ശേഷം മാത്രം യുവതി പ്രവേശനം മതിയെന്നും സിപിഎം വ്യക്തമാക്കി.

abarimalacpmnew

വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിക്ക് തന്നെ വ്യക്തത ഇല്ലെന്ന് യോഗത്തിന് ശേഷം മന്ത്രി എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാന്തിപുണ്ണാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ മലകയറാനെത്തിയാല്‍ പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞിരുന്നു.

ആക്റ്റിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ശബരിമല കയറണം എന്നുള്ളവര്‍ക്ക് കോടതിയില്‍ പോയി പ്രത്യേക ഉത്തരവ് തേടേണ്ടി വരും. തൃപ്തി ദേശായിയെ പോലുള്ളവര്‍ പ്രചരണം ലക്ഷ്യം വെച്ചാണ് മലകയറാനെത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ അത്തരക്കാര്‍ സംരക്ഷണം നല്‍കില്ലെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ നിലവില്‍ യുവതി പ്രവേശനം വേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. കേസില്‍ അന്തിമ തിരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നു.

8 മണ്ഡലങ്ങളില്‍ ബിജെപി വിജയം ഉറപ്പിക്കാന്‍ ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ8 മണ്ഡലങ്ങളില്‍ ബിജെപി വിജയം ഉറപ്പിക്കാന്‍ ജെഡിഎസ് നീക്കം? തന്ത്രം ഇങ്ങനെ

 ജാര്‍ഖണ്ഡില്‍ തന്ത്രം മാറ്റി ബിജെപി; എന്‍ഡിഎ വിടുന്ന സഖ്യകക്ഷികളെ തടയില്ല.. പിന്നില്‍ ജാര്‍ഖണ്ഡില്‍ തന്ത്രം മാറ്റി ബിജെപി; എന്‍ഡിഎ വിടുന്ന സഖ്യകക്ഷികളെ തടയില്ല.. പിന്നില്‍

മഹാരാഷ്ട്ര സഖ്യം ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!മഹാരാഷ്ട്ര സഖ്യം ധാരണയായി... ഗവര്‍ണറെ നാളെ കാണും, ഉദ്ധവിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്!!

English summary
CPM on Sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X