Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിയൂർ ബ്രാഞ്ച് കനാൽ തുറക്കാൻ നടപടി വേണം-സിപിഎം ഒഞ്ചിയം ഏരിയാ സമ്മേളനം

വടകര:ആയിരകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമാകുന്ന അഴിയൂർ ബ്രാഞ്ച് കനാൽ തുറക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സിപിഎം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.മുപ്പത്തിയഞ്ച് വർഷം പഴക്കമുള്ള കനാൽ കടന്ന് പോകുന്ന ഭാഗങ്ങളിലെ തകർന്ന അക്വഡേറ്റുകൾ പുനർനിർമ്മിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണ പ്രവൃത്തി വൈകുകയാണെന്നും സമ്മേളനം ആരോപിച്ചു.

കൈനാട്ടിയിൽ കെ.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ നഗറിൽ നടക്കുന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉൽഘാടനം ചെയ്തു.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

onchiyamsammelanam2

കെ.കെ.കൃഷ്ണൻ പതാക ഉയർത്തി.വി.പി.ഗോപാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും,ടി.പി.ബിനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി.സതീദേവി,സി.ഭാസ്കരൻ,കെ.പി.കുഞ്ഞമ്മദ് കുട്ടി,ആർ.ഗോപാലൻ,ടി.പി.ദാസൻ,ടി.കെ.കുഞ്ഞിരാമൻ,കെ.കെ.ലതിക,കെ.കെ.ദിനേശൻ,കെ.ശ്രീധരൻ,പി.കെ.ദിവാകരൻ,ഏരിയാ സെക്രട്ടറി ഇ.എം.ദയാനന്ദൻ, യു.എം.സുരേന്ദ്രൻ,എൻ.ബാലകൃഷ്ണൻ,കെ.വി.ലേഖ,വി.ദിനേശൻ എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം ശനിയാഴ്ചയും തുടരും.ഞായറാഴ്ച വൈകീട്ട് റെഡ് വളണ്ടിയർ മാർച്ചും,പൊതുസമ്മേളനവും നടക്കും.സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പൊതുസമ്മേളനം ഉൽഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+