കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ കൊല്ലപ്പെടും, കാരണം നിങ്ങളറിയണം: പൊട്ടികരഞ്ഞ് സിപിഎം പഞ്ചായത്തംഗത്തിന്‍റെ രാജി പ്രഖ്യാപനം

  • By വരുണ്‍
Google Oneindia Malayalam News

പത്തനംതിട്ട: ഞാന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു, കൊല്ലപ്പെട്ടേക്കാം. അതിന് കാരണം ഇതാണ്. സിപിഎം നേതാവും പഞ്ചായത്തംഗവുമായ നിതിന്‍ കിഷോര്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്. എന്താണ് നിതിന്റെ കുറിപ്പിന് പിന്നില്‍? പത്തനം തിട്ടയിലെ ക്വാറി മാഫിയകള്‍ക്ക് പിന്നില്‍ സിപിഎം നേതാക്കളുടെണ്ടെന്ന് പരസ്യമായ രഹസ്യമാണ്.

ജില്ലയിലെ സിപിഎം നേതൃത്വവും ക്വാറിമാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. സിപിഎം നേതാക്കള്‍ തന്നെ അനധികൃത ക്വാറികള്‍ നടത്തുന്നുണ്ട്. പോലീസും പഞ്ചായത്തും ഇത്തരം അനധികൃത ക്വാറികള്‍ക്ക് ഒത്താശ ചെയ്തതോടെ നേതാക്കള്‍ക്കെതിരെ പരസ്യപ്രതിഷേധവുമായി സിപിഎം പഞ്ചായത്ത് അംഗം നിതിന്‍ കിഷോര്‍ രംഗത്ത് വന്നു. ഇതോടെ ചിറ്റാര്‍ പഞ്ചായത്തംഗമായ നിതിന് പാര്‍ട്ടിയില്‍ നിന്നും ക്വാറി മാഫിയകളില്‍ നിന്നും വധഭീഷണി ഉയര്‍ന്നു.

സിപിഎം നേതാവ് നടത്തുന്ന അനധികൃത ക്വാറിക്കെതിരെ പോലീസ് പരാതി നല്‍കിയതോടെ വധഭീഷണിയുമയര്‍ന്നു. അനധികൃത ക്വാറി മാഫിയകളുടെ വിവരങ്ങള്‍ ഫേസ്ബുക്കിലിട്ട് പാര്‍ട്ടി വിടുന്നതായി നിതിന്‍ പ്രഖ്യാപിച്ചു. പൊട്ടിക്കരഞ്ഞ്‌കൊണ്ടാണ് നിതിന്റെ വാക്കുകള്‍. സിപിഎം ഒത്താശയോടെ പ്രകൃതിയ നശിപ്പിച്ച് പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയക്ക് പിന്നില്‍ ആരാണ് ?

കൊന്നുകളയും

സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത ക്വാറിക്കെതിരെ പരാതി നല്‍കിയതിനെതിരെ സിപിഎം പഞ്ചായത്തംഗമായ നിതിന്‍ കിഷോറിനെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി

ഉന്നത നേതാക്കള്‍

ഉന്നത നേതാക്കള്‍

സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഓമന ശ്രീധരന്റെ വസ്തുവില്‍ നിയമവിരുദ്ധമായി നടക്കുന്ന പാറഖനനം ശ്രദ്ധയില്‍പ്പെട്ട നിതിന്‍ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഓമനയുടെ വസ്തുവില്‍ നടക്കുന്ന ഖനനം.

നടപടിയുണ്ടായില്ല

നടപടിയുണ്ടായില്ല

പഞ്ചായത്ത് അധികൃതരെയും പാര്‍ട്ടി നേതൃത്വത്തെയും അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ കൊല്ലുമെന്ന ഭീഷണി ഉയര്‍ന്നു.

ഉദ്യോഗസ്ഥരുടെ ഒത്താശ

ഉദ്യോഗസ്ഥരുടെ ഒത്താശ

പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ തഹസില്‍ദാര്‍, എസ്പി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പാറമടകള്‍ പ്രവര്‍ത്തിക്കരുത്

പാറമടകള്‍ പ്രവര്‍ത്തിക്കരുത്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശമായാണ് ചിറ്റാറിനെ പരാമര്‍ശിച്ചിട്ടുള്ളത്. ഇവിടെ പാറമടകള്‍ പ്രവര്‍ത്തകരുതെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്.

എല്ലാം ഷോയാണ്

എല്ലാം ഷോയാണ്

കൂടെ നില്‍ക്കേണ്ട 'പ്രിയപ്പെട്ടവര്‍' പറഞ്ഞിരിക്കുന്നത് 'അവന്‍ ഷോ ആണ്,ഞങ്ങള്‍ക്ക് പങ്കില്ല' എന്നാണെന്ന് കിഷോര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്

കൊല്ലപ്പെടാന്‍ കാരണം

കൊല്ലപ്പെടാന്‍ കാരണം

പരാതികള്‍ മായ്ച്ചുകളയപ്പെടും,അധികാരകേന്ദ്രങ്ങള്‍ മൗനമാകും.പക്ഷെ..കൊല്ലപ്പെടുന്നത്തിന്റെ കാരണം പ്രിയപ്പെട്ട നിങ്ങള്‍ അറിയണമെന്ന് നിതിന്‍ പറയുന്നു.

ഇനി പൊതുപ്രവര്‍ത്തനം ഇല്ല

പാര്‍ട്ടി നേതാക്കളുടെ അവഗണനയിലും ഭീഷണിയിലും മനം നൊന്ത് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും നിതിന്‍ പറയുന്നു. ഇനി സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തനം ഇല്ല.പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത ജനങ്ങളോട് മാപ്പ് പറഞ്ഞുകൊണ്ട് രാജി വച്ചതായും നിതിന്‍ അറിയിച്ചു.

പ്രതിഷേധം തുടരും

പ്രതിഷേധം തുടരും

കൊല്ലുമെന്ന് ഭീഷണിയുണ്ടെങ്കിലും തോല്‍ക്കാനില്ലെന്നാണ് നിതിന്‍ പറയുന്നത്. പഞ്ചായത്ത് പരിധിയിലെ എല്ലാവിധ ഖനനത്തിനുമെതിരെയുള്ള പ്രതിഷേധം തുടരും.കൂടെ നിന്നവര്‍ക്കും,കൂട്ട് നില്‍ക്കുന്നവര്‍ക്കും നന്ദി.

പിന്തുണയേറുന്നു

പിന്തുണയേറുന്നു

നിതിന്‍ കിഷോറിന് പിന്തുണയുമായി നരിവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. അഡ്വ. ഹരീഷ് വാസുദേവ് അടക്കമുള്ളവര്‍ നിതിനൊപ്പം അണിചേര്‍ന്നിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Chittar Panchayath CPM Member Nithin Kishor declared resignation on quarry issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X