Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളവോട്ട് വിഷയം; സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കില്ല, മീണയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ!

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭ മണ്ഡലത്തിൽ നടന്ന കള്ള വോട്ട് വിഷയത്തിൽ സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കില്ല, പിലാത്തറ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണമാണ് നിലനിൽക്കുന്നത്. എന്‍.പി സലീനയാണ് കള്ളവോട്ട് ചെയ്തതായി കണ്ട‌െത്തിയത്.

എന്‍പി സലീന കളളവോട്ടു ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും അതിനാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം എന്നുമായിരുന്നു ചീഫ് ഇലക്ടറല്‍ ഓഫീസർ ടിക്കാറാം മീണയുടെ ശുപാർശ. എന്നാൽ അദ്ദേഹത്തിന്റെ ശുപാർശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

Tika Ram Meena

പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആള്‍മാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യയാക്കുവാൻ കഴിയുകയുള്ളൂവെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേവ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുകയില്ല.

എന്‍.പി.സലീന എന്ന പഞ്ചായത്തംഗത്തെ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടില്ലാത്തതിനാലും പഞ്ചായത്തംഗത്തെ അയോഗ്യയാക്കുന്നതിന് കമ്മീഷന്‍ മുമ്പാകെ റഫറന്‍സ് നടത്തുന്നതിന് ചീഫ് ഇലക്ട്രല്‍ ഓഫീസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാലും ഇതു സംബന്ധിച്ച അപേക്ഷയിന്‍മേല്‍ നടപടി സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ല എന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+