കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളവോട്ട് വിഷയം; സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കില്ല, മീണയെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭ മണ്ഡലത്തിൽ നടന്ന കള്ള വോട്ട് വിഷയത്തിൽ സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കില്ല, പിലാത്തറ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണമാണ് നിലനിൽക്കുന്നത്. എന്‍.പി സലീനയാണ് കള്ളവോട്ട് ചെയ്തതായി കണ്ട‌െത്തിയത്.

<strong>പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ പാടിയ മൂസാക്കയെന്ന സുല്‍ത്താന്‍.... മറഞ്ഞത് മാപ്പിള പാട്ടിലെ ജീവിതശബ്ദം, സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം മുന്നോട്ടുവെച്ച കലാകാരൻ...</strong>പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ പാടിയ മൂസാക്കയെന്ന സുല്‍ത്താന്‍.... മറഞ്ഞത് മാപ്പിള പാട്ടിലെ ജീവിതശബ്ദം, സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം മുന്നോട്ടുവെച്ച കലാകാരൻ...

എന്‍പി സലീന കളളവോട്ടു ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും അതിനാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം എന്നുമായിരുന്നു ചീഫ് ഇലക്ടറല്‍ ഓഫീസർ ടിക്കാറാം മീണയുടെ ശുപാർശ. എന്നാൽ അദ്ദേഹത്തിന്റെ ശുപാർശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

Tika Ram Meena

പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആള്‍മാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമെ ഒരു പഞ്ചായത്തംഗത്തെ അയോഗ്യയാക്കുവാൻ കഴിയുകയുള്ളൂവെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേവ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയുകയില്ല.

എന്‍.പി.സലീന എന്ന പഞ്ചായത്തംഗത്തെ കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടില്ലാത്തതിനാലും പഞ്ചായത്തംഗത്തെ അയോഗ്യയാക്കുന്നതിന് കമ്മീഷന്‍ മുമ്പാകെ റഫറന്‍സ് നടത്തുന്നതിന് ചീഫ് ഇലക്ട്രല്‍ ഓഫീസറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാലും ഇതു സംബന്ധിച്ച അപേക്ഷയിന്‍മേല്‍ നടപടി സ്വീകരിക്കുവാന്‍ നിര്‍വ്വാഹമില്ല എന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചു.

English summary
CPM panchayath member will not be disqualified for bogus vote issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X