കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായരെ പിണക്കാതെ ലോ അക്കാദമി പ്രശ്‌നം പരിഹരിക്കാനാകുമോ? പുതിയ തന്ത്രവുമായി പാര്‍ട്ടി!

ലോ അക്കാദമി പ്രശ്നത്തില്‍ മാനേജ്‌മെന്റുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ ഇതിനായി ചുമതലപ്പെടുത്തി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : ദിവസങ്ങളായി നീളുന്ന ലോ അക്കാദമി പ്രശ്‌നം പരിഹരിക്കാന്‍ പുതിയ തന്ത്രവുമായി സര്‍ക്കാര്‍. മാനേജ്‌മെന്റുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ ഇതിനായി ചുമതലപ്പെടുത്തി. പ്രശ്‌ന പരിഹാരത്തിന് വിദ്യാഭ്യാസ മന്ത്രി നേരത്തെയും വിദ്യാര്‍ഥികളോട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ലക്ഷ്മി നായരുടെ രാജി അല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് വിദ്യാര്‍ഥികള്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. അതേസമയം ചര്‍ച്ചയില്‍ പരിഹാരം കാണാനായില്ലെങ്കില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ നിര്‍ദേശം പ്രകാരം നിയമപരമായി പ്രശ്നം പരിഹരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ഒഴികെ മറ്റെല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് സിപിഎമ്മിന്റെ വാഗ്ദാനം വിദ്യാര്‍ഥികള്‍ തള്ളിയിരുന്നു. നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാല്‍ രാജി വയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചി നില്‍ക്കുകയാണ് ലക്ഷ്മി നായരും. ഇതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായത്. ഇതിനു പിന്നാലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദനയാവുകയാണ്.

വിദ്യാര്‍ഥി സമരത്ത പിന്തുണച്ച് സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തിയതും വിഷയം മുന്നണിയില്‍ ഉന്നയിക്കുമെന്ന് കാനം പറഞ്ഞതും സിപിഎമ്മിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പുതിയ തന്ത്രവുമായി സര്‍ക്കാര്‍ എത്തുന്നത്. അതേസമയം വിദ്യാര്‍ഥി സമരം 20 ദിവസം പിന്നിട്ടിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രിക്ക് ചുമതല

വിദ്യാഭ്യാസ മന്ത്രിക്ക് ചുമതല

പ്രശ്‌നം പരിഹരിക്കപ്പെടാതെ നീളുന്നതോടെയാണ് വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മാനേജ്‌മെന്റുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ഉപസമിതി നിര്‍ദേശം

ഉപസമിതി നിര്‍ദേശം

ചര്‍ച്ചയില്‍ ലക്ഷ്മി നായരുടെ രാജി മന്ത്രിയും ആവശ്യപ്പെടും. ഇതിന് തയ്യാറായില്ലെങ്കില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി നിര്‍ദേശച്ചതു പോലെ നിയമപരമായി പ്രശ്നം പരിഹരിക്കുമെന്നാണ് സൂചന. പാര്‍ട്ടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

 ആവശ്യം രാജി

ആവശ്യം രാജി

ലക്ഷ്മി നായരുടെ രാജി അല്ലാതെ മറ്റൊന്നും അംഗീകരിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു പോസ്റ്റില്‍ തിരിച്ചെത്തും വിദ്യാര്‍ഥികളോട് പ്രതികാര നടപടി തുടരുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

 വീണ്ടും ചര്‍ച്ച

വീണ്ടും ചര്‍ച്ച

പ്രശ്‌ന പരിഹാരത്തിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് നേരത്തെയും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.

 കൂടുതല്‍ ആവശ്യങ്ങളുമായി വരും

കൂടുതല്‍ ആവശ്യങ്ങളുമായി വരും

എന്നാല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോട് രാജി ആവശ്യപ്പെടേണ്ടതില്ലെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഈ ആവശ്യം അംഗീകരിച്ചാല്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ആവശ്യങ്ങളുമായി എത്തുമെന്നും മാനേജ്‌മെന്റ് പറയുന്നു.

 റിപ്പോര്‍ട്ട് യുക്തിരഹിതം

റിപ്പോര്‍ട്ട് യുക്തിരഹിതം

ജോലി ചെയ്യാനുള്ള പ്രിന്‍സിപ്പലിന്റെ ഭരണഘടനാ പരമായ അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്ന് മാനേജ്‌മെന്റ് പറയുന്നു. മാനേജ്‌മെന്റിന്റെ വാദം കേള്‍ക്കാതെ ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് യുക്തിരഹിതമാണെന്നും മാനേജ്‌മെന്റ് പറയുന്നു.

 കോടതിയില്‍ നേരിടും

കോടതിയില്‍ നേരിടും

രാജി വയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ഉപസമിതി റിപ്പോര്‍ട്ടിനെ കോടതിയില്‍ നേരിടുമെന്ന് അവര്‍ പറയുന്നു.

 കൂടുതല്‍ നേതാക്കള്‍ രംഗത്ത്

കൂടുതല്‍ നേതാക്കള്‍ രംഗത്ത്

അതേസമയം വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ബിജെപി നേതാവ് വി. മുരളീധരന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്.

 വീണ്ടും വിഎസ്

വീണ്ടും വിഎസ്

ലോ അക്കാദമിയുടെ അധിക ഭൂമി പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ലോ അക്കാദമിയിലേത് വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ലെന്നും സാമൂഹ്യ പ്രശ്‌നമാണെന്നും വിഎസ്.

 മുന്നണിയില്‍ ഉന്നയിക്കും

മുന്നണിയില്‍ ഉന്നയിക്കും

ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നീതി കിട്ടിയില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രശ്‌നം മുന്നണിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം.

English summary
cpm appointed education minister for solve law academy problem. minister c. raveendra nath conduct discussion with students and management.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X